---
title: "വിദ്യാർത്ഥികൾക്ക് ആശ്വാസമായി കലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ സ്റ്റോർ സ്കൂൾ ബസാർ; നാദാപുരത്ത് തുടക്കമായി"
english_title: "Calicut University Central Store School Bazaar Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359083/calicut-university-central-store-school-bazaar-nadapuram"
published_at: "2026-05-13T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04123330bc7_NADA4.jpg"
keywords: []
---

# വിദ്യാർത്ഥികൾക്ക് ആശ്വാസമായി കലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ സ്റ്റോർ സ്കൂൾ ബസാർ; നാദാപുരത്ത് തുടക്കമായി

> **Lead Summary:** **നാദാപുരം: [ **നാദാപുരത്തെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി കലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപറേറ്റീവ് സ്റ്റോറിന്റെ കീഴിലുള്ള സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു.

## Article Content

**നാദാപുരം: [ **നാദാപുരത്തെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി കലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപറേറ്റീവ് സ്റ്റോറിന്റെ കീഴിലുള്ള സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു.

നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറയാണ് സ്കൂൾ ബസാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്കൂൾ ബസാറിലെ ആദ്യ വിൽപന അർബൻ ബാങ്ക് ജീവനക്കാരനായ കെ.വി. അർഷാദിന് നൽകിക്കൊണ്ട് സെൻട്രൽ സ്റ്റോർ സെക്രട്ടറി പി.കെ. ബവേഷ് നിർവ്വഹിച്ചു.

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, കുടകൾ, ബാഗുകൾ, പേനകൾ തുടങ്ങിയവയെല്ലാം വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാണ്.

10 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. ചടങ്ങിൽ കലിക്കറ്റ് യൂണിവേഴ്‌സിറ്റി സെൻട്രൽ സ്റ്റോർ ഡയറക്ടർ ബോർഡംഗം എ.കെ. ദീപ, ക്ലർക്ക് എ.പി. അശോക് കുമാർ, റിജിൻരാജ് അണിയേരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359083/calicut-university-central-store-school-bazaar-nadapuram)