---
title: "ഉജ്ജ്വല വിജയം; കാലിക്കറ്റ് സർവകലാശാലാ ഫലത്തിൽ തിളങ്ങി ചെക്യാട് മലബാർ വനിതാ കോളജ്"
english_title: "Chekyad Malabar Women's College shines in Calicut University results"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359120/chekyad-malabar-womens-college-shines-in-calicut-university-results"
published_at: "2026-05-13T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a042bbc3230f_nada7.jpg"
keywords: []
---

# ഉജ്ജ്വല വിജയം; കാലിക്കറ്റ് സർവകലാശാലാ ഫലത്തിൽ തിളങ്ങി ചെക്യാട് മലബാർ വനിതാ കോളജ്

> **Lead Summary:** **നാദാപുരം: [**[ ] കാലിക്കറ്റ് സർവകലാശാലയുടെ ഈ വർഷത്തെ ബിരുദ പരീക്ഷയിൽ ഉജ്ജ്വല വിജയവുമായി ചെക്യാട് മലബാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺസ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

## Article Content

**നാദാപുരം: [**[ ] കാലിക്കറ്റ് സർവകലാശാലയുടെ ഈ വർഷത്തെ ബിരുദ പരീക്ഷയിൽ ഉജ്ജ്വല വിജയവുമായി ചെക്യാട് മലബാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺസ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

വിവിധ വിഷയങ്ങളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥിനികൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ നാദാപുരം മേഖലയുടെ അഭിമാനമായി മാറാൻ കോളേജിന് സാധിച്ചു. അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമവും വിദ്യാർത്ഥിനികളുടെ കഠിനാധ്വാനവുമാണ് ഇത്തരമൊരു നേട്ടത്തിലേക്ക് നയിച്ചതെന്ന് കോളേജ് അധികൃതർ ചൂണ്ടിക്കാട്ടി.

പല വിഭാഗങ്ങളിലും നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു എന്നത് ഈ വർഷത്തെ ഫലത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ബി.കോം, ബി.എസ്.ഡബ്ല്യു, ബി.എ. ഇംഗ്ലീഷ്, ബി.എ. സോഷ്യോളജി, ബി.എസ്.സി. ഫുഡ് ടെക്നോളജി എന്നീ വിഭാഗങ്ങളിലെ എല്ലാ വിദ്യാർത്ഥിനികളും ഉന്നത വിജയം കരസ്ഥമാക്കി.

മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർത്ഥിനികളെയും അവർക്ക് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ സൂപ്പി നരിക്കാട്ടേരി അഭിനന്ദിച്ചു. പ്രിൻസിപ്പൽ ഡോ. ഷൈന എൻ.സിയുടെ നേതൃത്വത്തിൽ അധ്യാപകർ ക്യാമ്പസിൽ മധുരം വിതരണം ചെയ്ത് ഈ സന്തോഷം ആഘോഷമാക്കി മാറ്റി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359120/chekyad-malabar-womens-college-shines-in-calicut-university-results)