---
title: "പുത്തൻ നേതൃത്വം; വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "Traders and Industrialists Coordination Committee Nadapuram Unit Office Bearers Elected"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359124/traders-and-industrialists-coordination-committee-nadapuram-unit-office-bearers-elected"
published_at: "2026-05-13T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a042e58ddae0_nada9.jpg"
keywords: []
---

# പുത്തൻ നേതൃത്വം; വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** **നാദാപുരം: [ **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റായി ഏരത്ത് ഇഖ്ബാലിനെയും ജനറൽ സെക്രട്ടറിയായി അബ്ബാസ് കണേക്കലിനെയും ട്രഷററായി കെ. സെയ്‌ദിനെയും ജനറൽ ബോഡി യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.

## Article Content

**നാദാപുരം: [ **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡന്റായി ഏരത്ത് ഇഖ്ബാലിനെയും ജനറൽ സെക്രട്ടറിയായി അബ്ബാസ് കണേക്കലിനെയും ട്രഷററായി കെ. സെയ്‌ദിനെയും ജനറൽ ബോഡി യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.

നാദാപുരത്ത് നടന്ന യോഗത്തിന്റെ ഉദ്ഘാടനം സംഘടനയുടെ ജില്ലാ ഉപാധ്യക്ഷൻ അബ്ദുസ്സലാം വടകര നിർവ്വഹിച്ചു. ഏരത്ത് ഇഖ്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഹാരിസ് മാതോട്ടത്തിൽ സ്വാഗതം ആശംസിച്ചു.

തുടർന്ന് ജനറൽ സെക്രട്ടറി അബ്ബാസ് കണേക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. സെയ്‌ദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മണ്ഡലം ട്രഷറർ തടത്തിൽ ഇബ്രാഹിം, നാസർ കജാന, ടി.പി. ഇബ്രാഹിം, ചന്ദ്രൻ ഐശ്വര്യ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.

കൂടാതെ പ്രവീൺ പത്മ, എ.പി. ജയേഷ്, റഫീഖ് ഗൾഫ് ബസാർ, ബിജു ഫ്ലവർ, റാഷിദ് കക്കാടൻ, കബീർ തങ്ങൾ തുടങ്ങി നിരവധി വ്യാപാരി പ്രമുഖർ യോഗത്തിൽ സംസാരിക്കുകയും പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.

പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ വരും വർഷങ്ങളിൽ വ്യാപാരികളുടെ ക്ഷേമത്തിനായി ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359124/traders-and-industrialists-coordination-committee-nadapuram-unit-office-bearers-elected)