---
title: "ആകാശ വിസ്മയം തീർത്ത്; പേരോട് എംഐഎം സ്കൂൾ  എൻസിസി കേഡറ്റുകൾ ഫ്ലൈയിങ് പരിശീലിച്ചു  "
english_title: "NCC cadets from MIM School, Perode, practiced flying"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359168/ncc-cadets-from-mim-school-perode-practiced-flying"
published_at: "2026-05-13T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a044d4cca864_19.jpg"
keywords: []
---

# ആകാശ വിസ്മയം തീർത്ത്; പേരോട് എംഐഎം സ്കൂൾ  എൻസിസി കേഡറ്റുകൾ ഫ്ലൈയിങ് പരിശീലിച്ചു  

> **Lead Summary:** **നാദാപുരം: [ **പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂൾ എയർ വിങ്ങ് എൻസിസി കേഡറ്റുകൾ അവരുടെ ഈ വർഷത്തെ ഫ്ലൈയിങ് പരിശീലനം പൂർത്തീകരിച്ചു.

## Article Content

**നാദാപുരം: [ **പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂൾ എയർ വിങ്ങ് എൻസിസി കേഡറ്റുകൾ അവരുടെ ഈ വർഷത്തെ ഫ്ലൈയിങ് പരിശീലനം പൂർത്തീകരിച്ചു.

മെയ്‌ 8 മുതൽ ടിഡിഎച്ച്എസ് മട്ടാഞ്ചേരി സ്കൂളിൽ ആരംഭിച്ച എൻസിസിയുടെ വാർഷിക ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കുന്ന 47 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത അഞ്ചു കുട്ടികൾക്കാണ് പരിശീലനം ലഭിച്ചത്.

കൊച്ചിൻ നേവൽ ബേസിൽ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. എയർ വിങ്ങ് എൻസിസിയുടെ ഫ്ലയിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന സെൻ മൈക്രോലൈറ്റ് എയർക്രാഫ്റ്റിലാണ് കുട്ടികൾ പറന്നത്.

എയർ വിംഗ് എൻസിസിയുടെ സിലബസിന്റെ ഭാഗമായുള്ള ലാൻഡിങ്,ടേക്ക് ഓഫ്, വിമാനത്തിൽ അകത്ത് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ കുട്ടികൾക്ക് മനസ്സിലായി.

3 കേരള എയർ വിംഗ് കമാൻഡിങ് ഓഫീസർ വിംഗ് കമാൻഡർ സുമിത്ത് ശേഖർ സർജന്റ്,നവീൻ കുമാർ,സ്കൂൾ അസോസിയേറ്റഡ് എൻ സി സി ഓഫീസർ, ഫസ്റ്റ് ഓഫീസർ അഷ്റഫ് കിഴക്കയിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

കേഡറ്റ് മാരായ SGTമുഹമ്മദ് അസ്ലഹ്, SGT മുഹമ്മദ് ബിൻ ഫയ്സ്, SGT സന ഫാത്തിമ, SGT റിസ മെഹ്ബീൻ, SGT സഫ സത്താർ എന്നിവരാണ് പരിശീലനം നേടിയത്. പരിശീലനത്തിനിടയിൽ ഫ്ലൈയിങ് കൺട്രോൾ കുട്ടികൾക്ക് കൈമാറിയതും,കൊച്ചിയുടെ ആകാശക്കാഴ്ച കണ്ടതും കുട്ടികൾക്ക് മറക്കാൻ പറ്റാത്ത അനുഭവം ആയി.

കോഴിക്കോട് ജില്ലയിൽ എയർവിങ് എൻസിസി യൂണിറ്റ് ഉള്ള ഏക സ്കൂൾ ആണ് എം ഐ എം ഹയർ സെക്കൻഡറി സ്കൂൾ പേരോട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359168/ncc-cadets-from-mim-school-perode-practiced-flying)