---
title: "മാരാംങ്കണ്ടി ഷട്ടിൽ ടൂർണമെന്റ്; പ്രണവം അച്ചംവീടിന് തിളക്കമാർന്ന നേട്ടം, ഫസ്റ്റ് റണ്ണർ അപ്പ് ട്രോഫി സ്വന്തമാക്കി"
english_title: "Maramangandi Shuttle Tournament"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359282/maramangandi-shuttle-tournament"
published_at: "2026-05-14T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a054d50ad703_4.jpg"
keywords: []
---

# മാരാംങ്കണ്ടി ഷട്ടിൽ ടൂർണമെന്റ്; പ്രണവം അച്ചംവീടിന് തിളക്കമാർന്ന നേട്ടം, ഫസ്റ്റ് റണ്ണർ അപ്പ് ട്രോഫി സ്വന്തമാക്കി

> **Lead Summary:** **വളയം: [ **മാരാംങ്കണ്ടിയിൽ ഷട്ടിൽ ബ്രദേഴ്‌സ് സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റിൽ പ്രണവം അച്ചംവീട് ഫസ്റ്റ് റണ്ണർ അപ്പ് നേട്ടം കൈവരിച്ചു. പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് പ്രണവം അച്ചംവീട് കാഴ്ചവെച്ചത്.

## Article Content

**വളയം: [ **മാരാംങ്കണ്ടിയിൽ ഷട്ടിൽ ബ്രദേഴ്‌സ് സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റിൽ പ്രണവം അച്ചംവീട് ഫസ്റ്റ് റണ്ണർ അപ്പ് നേട്ടം കൈവരിച്ചു. പ്രമുഖരായ എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് പ്രണവം അച്ചംവീട് കാഴ്ചവെച്ചത്.

ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ആദ്യ രണ്ട് സെറ്റുകളിൽ ഓരോ വിജയം വീതം നേടി ടീമുകൾ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും, നിർണ്ണായകമായ അവസാന സെറ്റിൽ പരാജയപ്പെട്ടതോടെയാണ് പ്രണവം അച്ചംവീടിന് റണ്ണർ അപ്പ് സ്ഥാനത്തിൽ തൃപ്തിപ്പെടേണ്ടി വന്നത്.

മത്സരത്തിലുടനീളം മിന്നുന്ന പ്രകടനം കാഴ്ചവെച്ച പ്രണവത്തിന്റെ താരം സനീഷ് ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. വളയം സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ. രതീഷ് വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു.

നിരവധി കായിക പ്രേമികളാണ് ആവേശകരമായ മത്സരങ്ങൾ കാണാൻ മാരാംങ്കണ്ടിയിൽ ഒത്തുചേർന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359282/maramangandi-shuttle-tournament)