---
title: "പഠനം ഇനി ഹൈടെക്; തൂണേരിയിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു"
english_title: "Laptops distributed to students in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359294/laptops-distributed-to-students-in-thuneri"
published_at: "2026-05-14T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0556be000b2_77.jpg"
keywords: []
---

# പഠനം ഇനി ഹൈടെക്; തൂണേരിയിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

> **Lead Summary:** **തൂണേരി: [** ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ലാപ്ടോപ്പ് വിതരണ പദ്ധതിക്ക് തുടക്കമായി.

## Article Content

**തൂണേരി: [** ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ലാപ്ടോപ്പ് വിതരണ പദ്ധതിക്ക് തുടക്കമായി.

പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുധ എ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ കൈമാറി.

വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനും ഡിജിറ്റൽ വിദ്യാഭ്യാസത്തിനും കരുത്തേകുന്നതിനാണ് പഞ്ചായത്ത് ഈ പദ്ധതി വിഭാവനം ചെയ്തത്. ചടങ്ങിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ കെ.എം സമീർ, റംഷീന സി.കെ, വി.കെ രജീഷ് എന്നിവരും മെമ്പർമാരായ കെ.പി.സി തങ്ങൾ, പി. രാമചന്ദ്രൻ മാസ്റ്റർ, വി.പി രഞ്ചിഷ ടീച്ചർ, കെ.കെ കുൽസു ടീച്ചർ, പ്രജിത മാനങ്കര മലോൽ, സുനിൽ പാലിനാണ്ടി, നിജിത എടവന തറമൽ മിത്തൽ, റജീന കാഞ്ഞിരക്കണ്ടിയിൽ, ബിന്ദു വി.കെ, ഉഷ എം.വി, സെക്രട്ടറി സിന്ധു പി.ജി തുടങ്ങിയവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359294/laptops-distributed-to-students-in-thuneri)