---
title: "അമിതവേഗതയിൽ എത്തിയ സ്കൂട്ടർ നിർത്താൻ സിഗ്നൽ നൽകി; പോലീസിനെ വെട്ടിച്ച് വമ്പൻ പാച്ചിൽ, കേസെടുത്തു "
english_title: "A case has been filed against a scooter rider who failed to stop during a police check."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359310/a-case-has-been-filed-against-a-scooter-rider-who-failed-to-stop-during-a-police-check"
published_at: "2026-05-14T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0561efe1b27_11.jpg"
keywords: []
---

# അമിതവേഗതയിൽ എത്തിയ സ്കൂട്ടർ നിർത്താൻ സിഗ്നൽ നൽകി; പോലീസിനെ വെട്ടിച്ച് വമ്പൻ പാച്ചിൽ, കേസെടുത്തു 

> **Lead Summary:** **എടച്ചേരി: [ **ഓർക്കാട്ടേരിയിൽ പോലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്തു. എടച്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന എസ്‌.ഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലംഘിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചു പോയതിനാണ് നടപടി സ്വീകരിച്ചത്.

## Article Content

**എടച്ചേരി: [ **ഓർക്കാട്ടേരിയിൽ പോലീസ് പരിശോധനയ്ക്കിടെ നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്തു. എടച്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന എസ്‌.ഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലംഘിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചു പോയതിനാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.50-ഓടെ ഓർക്കാട്ടേരി എഫ്.എച്ച്.സിക്ക് മുൻവശം വെച്ചായിരുന്നു സംഭവം. ഓർക്കാട്ടേരി ഭാഗത്തുനിന്നും കുന്നമ്മക്കര ഭാഗത്തേക്ക് KL 18 J 8927 നമ്പർ സ്കൂട്ടറിൽ വന്ന യാത്രക്കാരൻ, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ അശ്രദ്ധമായും അമിതവേഗതയിലും വാഹനം ഓടിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന് അപകടം ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥർ വാഹനം നിർത്താൻ സിഗ്നൽ നൽകിയെങ്കിലും, ഇത് അവഗണിച്ച യാത്രക്കാരൻ വേഗത കൂട്ടി കുന്നമ്മക്കര ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. പോലീസിന്റെ നിയമപരമായ ഉത്തരവ് ലംഘിച്ചതിനും അശ്രദ്ധമായി വാഹനം ഓടിച്ചതിനും പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359310/a-case-has-been-filed-against-a-scooter-rider-who-failed-to-stop-during-a-police-check)