---
title: "സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; പെരുമുണ്ടശ്ശേരി സ്വദേശിക്ക് ഗുരുതര പരുക്ക്, കേസെടുത്ത് പോലീസ് "
english_title: "Scooters collided in Kummangod Varikoli"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359313/scooters-collided-in-kummangod-varikoli"
published_at: "2026-05-14T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05667b1f3ba_12.jpg"
keywords: []
---

# സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; പെരുമുണ്ടശ്ശേരി സ്വദേശിക്ക് ഗുരുതര പരുക്ക്, കേസെടുത്ത് പോലീസ് 

> **Lead Summary:** **നാദാപുരം: [ **കുമ്മങ്കോട് വരിക്കോളിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പെരുമുണ്ടശ്ശേരി സ്വദേശിയായ കിഴക്കേ ചാത്തോത്ത് അശോകന്റെ മകൻ അർജുൻ കെ.സിക്കാണ് പരിക്കേറ്റത്.

## Article Content

**നാദാപുരം: [ **കുമ്മങ്കോട് വരിക്കോളിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പെരുമുണ്ടശ്ശേരി സ്വദേശിയായ കിഴക്കേ ചാത്തോത്ത് അശോകന്റെ മകൻ അർജുൻ കെ.സിക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ വരിക്കോളി ഒമ്പത് കണ്ടം ജുമാമസ്ജിദിന് സമീപത്തെ വളവിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അരൂരിൽ നിന്നും കുമ്മങ്കോട് ഭാഗത്തേക്ക് തന്റെ KL 18 AA 2867 നമ്പർ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു അർജുൻ.

ഈ സമയം എതിർദിശയിൽ നിന്നും അമിതവേഗതയിൽ എത്തിയ KL 18 K 8218 നമ്പർ സ്കൂട്ടർ അർജുന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. രണ്ടാമത്തെ സ്കൂട്ടർ അശ്രദ്ധമായും തെറ്റായ ദിശയിലൂടെയുമാണ് വന്നതെന്ന് പരാതിയിൽ പറയുന്നു.

അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അർജുന്റെ വലതുകൈ ചൂണ്ടുവിരലിന്റെ എല്ല് പൊട്ടി ഗുരുതരമായ പരിക്കേറ്റു. സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ സ്കൂട്ടർ യാത്രക്കാരനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359313/scooters-collided-in-kummangod-varikoli)