---
title: "കായപ്പനച്ചിയിൽ ലഹരി ലഹരിമരുന്നിന് അടിമപ്പെട്ട് യുവാവിന്റെ പരാക്രമം; പോലീസ് പിടിയിൽ"
english_title: "The bravery of a young man addicted to drugs in Kayappanachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359514/the-bravery-of-a-young-man-addicted-to-drugs-in-kayappanachi"
published_at: "2026-05-15T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06abba91bd4_5.jpg"
keywords: []
---

# കായപ്പനച്ചിയിൽ ലഹരി ലഹരിമരുന്നിന് അടിമപ്പെട്ട് യുവാവിന്റെ പരാക്രമം; പോലീസ് പിടിയിൽ

> **Lead Summary:** **നാദാപുരം: [** കായപ്പനച്ചി ബോട്ട് ജെട്ടിക്ക് സമീപം പൊതുസ്ഥലത്ത് ലഹരിമരുന്നിന് അടിമപ്പെട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി.

## Article Content

**നാദാപുരം: [** കായപ്പനച്ചി ബോട്ട് ജെട്ടിക്ക് സമീപം പൊതുസ്ഥലത്ത് ലഹരിമരുന്നിന് അടിമപ്പെട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി.

വേളം സ്വദേശിയായ കൊമ്മാട്ട് കണ്ടി ബാബു (ബാബു.കെ) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. പ്രദേശത്ത് ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പട്രോളിങ് നടത്തുകയായിരുന്ന നാദാപുരം സബ് ഇൻസ്പെക്ടർ കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ കണ്ടെത്തിയത്.

ലഹരിയുടെ സ്വാധീനത്തിൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെ കലഹസ്വഭാവം കാണിച്ച ഇയാൾ, വഴിയാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുകയായിരുന്നു.

തുടർന്ന് പോലീസ് ഇയാളെ തടഞ്ഞുനിർത്തുകയും കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയ ശേഷം 35 (3) BNSS പ്രകാരം നോട്ടീസ് നൽകി വിട്ടയക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിൽ ലഹരി ഉപയോഗിക്കുന്നവർക്കും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ വരും ദിവസങ്ങളിലും കർശനമായ നിരീക്ഷണം തുടരുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359514/the-bravery-of-a-young-man-addicted-to-drugs-in-kayappanachi)