---
title: "നാദാപുരത്ത് ശക്തമായ മഴയിൽ മതിലിടിഞ്ഞുവീണു; റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ തകർന്നു"
english_title: "Scooter parked on the roadside in Nadapuram breaks down"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359546/scooter-parked-on-the-roadside-in-nadapuram-breaks-down"
published_at: "2026-05-15T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06bb828f93a_13.jpg"
keywords: []
---

# നാദാപുരത്ത് ശക്തമായ മഴയിൽ മതിലിടിഞ്ഞുവീണു; റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ തകർന്നു

> **Lead Summary:** **നാദാപുരം: [** നാദാപുരത്ത് പെയ്ത കനത്ത മഴയിൽ മതിലിടിഞ്ഞുവീണ് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ തകർന്നു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ നാദാപുരം പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

## Article Content

**നാദാപുരം: [** നാദാപുരത്ത് പെയ്ത കനത്ത മഴയിൽ മതിലിടിഞ്ഞുവീണ് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ തകർന്നു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ നാദാപുരം പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

KL18 AL1898 നമ്പർ സ്കൂട്ടറിന് മുകളിലേക്കാണ് സമീപത്തെ ചെങ്കൽ മതിൽ ഇടിഞ്ഞുവീണത്. സ്കൂട്ടർ ഉടമ വാഹനം റോഡരികിൽ നിർത്തി പുറത്തേക്ക് പോയ സമയത്തായിരുന്നു സംഭവം.

കനത്ത മഴയിൽ മതിൽ പെട്ടെന്ന് തകർന്ന് വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വലിയ ശബ്ദത്തോടെ മതിൽ വീണത് പ്രദേശത്ത് പരിഭ്രാന്തി പരത്തിയെങ്കിലും ആ സമയത്ത് വാഹനത്തിന് സമീപം ആളുകൾ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി

. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാതയോരങ്ങളിലെ ബലക്ഷയമുള്ള മതിലുകളും മരങ്ങളും അപകടഭീഷണി ഉയർത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359546/scooter-parked-on-the-roadside-in-nadapuram-breaks-down)