---
title: "കായപ്പനച്ചിയിൽ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Housewife found hanging inside home"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359570/housewife-found-hanging-inside-home"
published_at: "2026-05-15T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06cc34c0950_17.jpg"
keywords: []
---

# കായപ്പനച്ചിയിൽ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **നാദാപുരം: [ **കായപ്പനച്ചിയിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂവുള്ളതിൽ മിനി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ വീടിനുള്ളിലെ ഡൈനിങ്ങ് ഹാളിന്റെ കഴുക്കോലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

**നാദാപുരം: [ **കായപ്പനച്ചിയിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂവുള്ളതിൽ മിനി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ വീടിനുള്ളിലെ ഡൈനിങ്ങ് ഹാളിന്റെ കഴുക്കോലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ ബന്ധുക്കളും അയൽവാസികളും ചേർന്ന് കെട്ടഴിച്ച് തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അയൽവാസിയും സുഹൃത്തുമായ നടുക്കുനി അശോകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സനിലാണ് മിനിയുടെ ഭർത്താവ്. മകൻ: മയൂഖ്. തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359570/housewife-found-hanging-inside-home)