---
title: "യാത്രാ ദുരിതം; അരൂരിൽ പണി തീരാത്ത റോഡും അടഞ്ഞ ഓവുചാലുകളും നാട്ടുകാരെ വലയ്ക്കുന്നു "
english_title: "Unfinished road and blocked drains in Aroor are plaguing locals"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359601/unfinished-road-and-blocked-drains-in-aroor-are-plaguing-locals"
published_at: "2026-05-15T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06e2ad2b8a0_19.jpg"
keywords: []
---

# യാത്രാ ദുരിതം; അരൂരിൽ പണി തീരാത്ത റോഡും അടഞ്ഞ ഓവുചാലുകളും നാട്ടുകാരെ വലയ്ക്കുന്നു 

> **Lead Summary:** **അരൂർ: [ **മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച റോഡ് നവീകരണം പാതിവഴിയിൽ നിലച്ചതോടെ അരൂർ-തീക്കുനി പാതയിൽ യാത്രക്കാർ ദുരിതമനുഭവിക്കുന്നു.

## Article Content

**അരൂർ: [ **മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച റോഡ് നവീകരണം പാതിവഴിയിൽ നിലച്ചതോടെ അരൂർ-തീക്കുനി പാതയിൽ യാത്രക്കാർ ദുരിതമനുഭവിക്കുന്നു.

മഴക്കാലത്ത് കുളങ്ങരത്ത് ഭാഗത്ത് സ്ഥിരമായുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് റോഡ് ഉയർത്താനും ഡ്രൈനേജ് നിർമ്മിക്കാനുമായി ഫണ്ട് അനുവദിച്ചത്. എന്നാൽ പ്രവൃത്തി തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണം എങ്ങുമെത്താത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്.

ചിലയിടങ്ങളിൽ ഓവുചാലുകളുടെ പണി തുടങ്ങിയെങ്കിലും അവ പൂർത്തിയാക്കാതെ ഉപേക്ഷിച്ച നിലയിലാണ്. ഇതോടെ ചെറിയ മഴ പെയ്താൽ പോലും വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ റോഡിൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

ഇന്നലെ പെയ്ത മഴയിൽ മണിക്കൂറുകളോളം വാഹന ഗതാഗതവും കാൽനടയാത്രയും തടസ്സപ്പെട്ടു. കാലവർഷം കനക്കുന്നതിന് മുൻപ് പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ പ്രദേശം ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

അടിയന്തരമായി ഇടപെട്ട് പണി പൂർത്തിയാക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359601/unfinished-road-and-blocked-drains-in-aroor-are-plaguing-locals)