---
title: "യുവജനരോഷം; നാദാപുരത്ത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനക്കൊള്ളയ്‌ക്കെതിരെ പ്രതിഷേധം "
english_title: "Protest in Nadapuram against fuel theft"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359751/protest-in-nadapuram-against-fuel-theft"
published_at: "2026-05-16T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0806cc0f362_8.jpg"
keywords: []
---

# യുവജനരോഷം; നാദാപുരത്ത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനക്കൊള്ളയ്‌ക്കെതിരെ പ്രതിഷേധം 

> **Lead Summary:** **നാദാപുരം: [ **രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിനെതിരെ നാദാപുരത്ത് യുവജന പ്രതിഷേധമിരമ്പി. ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ധനവില വർധനവിനെതിരെ കല്ലാച്ചിയിൽ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം: [ **രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിനെതിരെ നാദാപുരത്ത് യുവജന പ്രതിഷേധമിരമ്പി. ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ധനവില വർധനവിനെതിരെ കല്ലാച്ചിയിൽ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്.

സാധാരണക്കാരുടെ കുടുംബ ബജറ്റ് തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കനത്ത മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു യുവാക്കൾ തെരുവിലിറങ്ങിയത്.

പ്രതിഷേധ പ്രകടനത്തിന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി. രാഹുൽ രാജ്, പ്രസിഡന്റ് എ. കെ. ബിജിത്ത് എന്നിവർ മുന്നിൽ നിന്ന് നേതൃത്വം നൽകി. ബ്ലോക്ക് ട്രഷറർ സി. അഷിൽ, നേതാക്കളായ എൻ. കെ. മിഥുൻ, എം. ശരത്, കെ. ലിജിന, ടി. ശ്രീമേഷ് എന്നിവരും പ്രകടനത്തിൽ പങ്കെടുത്തു.

വരും ദിവസങ്ങളിലും ഇന്ധനക്കൊള്ളയ്ക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359751/protest-in-nadapuram-against-fuel-theft)