---
title: "കാത്തിരിപ്പിന് വിരാമം; പുനത്താ കൊയിലോത്ത് പുതുവാണ്ടി റോഡ് ഇനി ജനങ്ങൾക്ക് സ്വന്തം"
english_title: "Punatha Koiloth Puthuvandi Road is now owned by the people."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359771/punatha-koiloth-puthuvandi-road-is-now-owned-by-the-people"
published_at: "2026-05-16T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08165b5fbca_14.jpg"
keywords: []
---

# കാത്തിരിപ്പിന് വിരാമം; പുനത്താ കൊയിലോത്ത് പുതുവാണ്ടി റോഡ് ഇനി ജനങ്ങൾക്ക് സ്വന്തം

> **Lead Summary:** **പുറമേരി: [** നാട്ടുകാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് നവീകരണം പൂർത്തിയാക്കിയ പുനത്താ കൊയിലോത്ത് പുതുവാണ്ടി റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.

## Article Content

**പുറമേരി: [** നാട്ടുകാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് നവീകരണം പൂർത്തിയാക്കിയ പുനത്താ കൊയിലോത്ത് പുതുവാണ്ടി റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു.

പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലതയാണ് റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുന്നതാണ് പുതിയ റോഡിന്റെ നവീകരണം.

ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മീത്തിൽ ഷംസു അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുമായ മജീദ് പനയുള്ളകണ്ടി, മുഹമ്മദ് പുറമേരി, പനയുള്ളതിൽ സൂപ്പി ഹാജി, മുഹമ്മദലി കാട്ടിയത്ത്, സമീറ കുട്ടായി, ബാലൻ പരപ്പിൽ, ബാബു തടത്തിൽ, പി. കെ. മൊയ്‌തു, റൈഹാനത്ത് തൊണ്ടിയൂർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച നാട്ടുകാരെയും വാർഡ് കമ്മറ്റിയെയും ചടങ്ങിൽ ജനപ്രതിനിധികൾ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359771/punatha-koiloth-puthuvandi-road-is-now-owned-by-the-people)