---
title: "നാദാപുരത്ത് ആവേശക്കടൽ; വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ആഹ്ലാദം പങ്കുവെച്ച് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി"
english_title: "KMCC Nadapuram Mandal Committee shares joy over V.D. Satheesan being declared as Chief Minister"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359780/kmcc-nadapuram-mandal-committee-shares-joy-over-vd-satheesan-being-declared-as-chief-minister"
published_at: "2026-05-16T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a081fbaba102_17.jpg"
keywords: []
---

# നാദാപുരത്ത് ആവേശക്കടൽ; വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ ആഹ്ലാദം പങ്കുവെച്ച് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി

> **Lead Summary:** **നാദാപുരം: [** കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു നാദാപുരത്ത് കെ.എം.സി.സി പ്രവർത്തകർ മധുരവിതരണവും ആഘോഷവും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [** കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു നാദാപുരത്ത് കെ.എം.സി.സി പ്രവർത്തകർ മധുരവിതരണവും ആഘോഷവും സംഘടിപ്പിച്ചു.

യു.എ.ഇ കെ.എം.സി.സി നാദാപുരം നിയോജക മണ്ഡലം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം ലീഗ് ഹൗസിൽ വെച്ചായിരുന്നു പ്രത്യേക ആഹ്ലാദ സംഗമം നടന്നത്. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

പുതിയ പ്രഖ്യാപനത്തെ ആവേശത്തോടെ വരവേറ്റ പ്രവർത്തകർ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.പി. മുഹമ്മദ്, കൺവീനർ സാലി മുഹമ്മദ് പുതുശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ ആകാശത്തേക്ക് മുദ്രാവാക്യങ്ങൾ വിളിച്ചും പാട്ടുകൾ പാടിയും സന്തോഷം പങ്കിട്ടു.

പുതിയ സർക്കാരിന്റെ വരവ് നാടിന്റെ വികസനത്തിന് കൂടുതൽ കരുത്തേകുമെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, എൻ.കെ. മൂസ മാസ്റ്റർ, എം.കെ. അഷ്റഫ്, സി.കെ. നാസർ എന്നിവരും കെ.എം.സി.സി നേതാക്കളായ ഹാഷിം തങ്ങൾ കുളത്തിൽ, അബു ചിറക്കൽ, റാഷിദ് മഠത്തിൽ, റിയാസ് ലൂളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359780/kmcc-nadapuram-mandal-committee-shares-joy-over-vd-satheesan-being-declared-as-chief-minister)