---
title: "ഫോൺ നമ്പർ തരാത്തതിന് പകപോക്കൽ; വളയത്ത് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി മുഖത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു "
english_title: "Police have registered a case against a young man who was stopped on the road and slapped in the face in Valayam."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359798/police-have-registered-a-case-against-a-young-man-who-was-stopped-on-the-road-and-slapped-in-the-face-in-valayam"
published_at: "2026-05-16T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0827c1907cd_18.jpg"
keywords: []
---

# ഫോൺ നമ്പർ തരാത്തതിന് പകപോക്കൽ; വളയത്ത് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി മുഖത്തടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു 

> **Lead Summary:** **വളയം:[ **[ ] വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഫോൺ നമ്പർ നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ വളയം പോലീസ് കേസെടുത്തു.

## Article Content

**വളയം:[ **[ ] വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഫോൺ നമ്പർ നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ വളയം പോലീസ് കേസെടുത്തു.

കല്ലുനിര സ്വദേശിയായ ജാതിക്കുനിയിൽ ജിതിൻ (25) നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ മഞ്ചംതറ സ്വദേശി മഹേഷിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മെയ് 13-ാം തീയതി രാത്രി 10 മണിയോടെ വളയം - കറുശ്ശേരി റോഡിലെ അപ്സര ഹോട്ടലിന് മുൻവശത്തുവെച്ചായിരുന്നു സംഭവം.

പ്രദേശത്തെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ബി.കെ ടെക്സ്റ്റൈൽസിലെ ഫോൺ നമ്പർ മഹേഷ് ജിതിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നമ്പർ നൽകാൻ ജിതിൻ കൂട്ടാക്കാതിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

ഈ വിരോധം മനസ്സിൽ വെച്ചുകൊണ്ട് വഴിയിൽ കാത്തുനിന്ന മഹേഷ്, ജിതിനെ ഹോട്ടലിന് മുന്നിൽ വെച്ച് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് അസഭ്യവർഷം ചൊരിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൈകൊണ്ട് മുഖത്തടിച്ചെന്നുമാണ് കേസ്.

വളയം പോലീസ് പ്രതിക്കെതിരെ കൃത്യമായ വകുപ്പുകൾ ചുമത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359798/police-have-registered-a-case-against-a-young-man-who-was-stopped-on-the-road-and-slapped-in-the-face-in-valayam)