---
title: "നാദാപുരം മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിൽ സ്നേഹസംഗമവും ഗാനവിരുന്നും നടത്തി"
english_title: "A love gathering and song festival was held at the Mappilakala Academy Sub-Center, Nadapuram."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359981/a-love-gathering-and-song-festival-was-held-at-the-mappilakala-academy-sub-center-nadapuram"
published_at: "2026-05-17T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09831a1ae8d_DXCSFSDF.jpg"
keywords: []
---

# നാദാപുരം മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിൽ സ്നേഹസംഗമവും ഗാനവിരുന്നും നടത്തി

> **Lead Summary:** നാദാപുരം: **[**കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നാദാപുരം ഉപ കേന്ദ്രത്തിൽ സ്നേഹ സംഗമം നടത്തി. ചെയർമാൻ ഇക്ബാലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള മാപ്പിളകല അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട്

## Article Content

നാദാപുരം: **[**കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി നാദാപുരം ഉപ കേന്ദ്രത്തിൽ സ്നേഹ സംഗമം നടത്തി. ചെയർമാൻ ഇക്ബാലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള മാപ്പിളകല അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട്

എം കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. കൺവീനർ സി എച്ച് മോഹനൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കണയ്ക്കൽ, കെ ജി അസീസ്,കുരുമ്പേത്ത് കുഞ്ഞബ്ദുള്ള,ടി ബാബു, ഇ സിദ്ദീഖ് മാസ്റ്റർ, പി പി അബ്‌ദുല്ല, കെ വി നാസർ, വി എ അഹമ്മദ് ഹാജി, സി രാകേഷ്, ടി കെ റഫീഖ് തുടങ്ങിയവർ സംസാരിച്ചു. ഗാനവിരുന്നിന് ജികെ സഫീർ, പ്രദീപൻ വരിക്കോളി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359981/a-love-gathering-and-song-festival-was-held-at-the-mappilakala-academy-sub-center-nadapuram)