---
title: "സ്നേഹാദരങ്ങളോടെ വാണിമേൽ കെ.എസ്.ടി.യു; വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി"
english_title: "Vanimel KSTU bids farewell to retiring teachers with love and respect"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/359988/vanimel-kstu-bids-farewell-to-retiring-teachers-with-love-and-respect"
published_at: "2026-05-17T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a098b0a79b19_Vanimel_KSTU_bids_farewell_to_retiring_teachers_with_love_and_respect.jpg"
keywords: []
---

# സ്നേഹാദരങ്ങളോടെ വാണിമേൽ കെ.എസ്.ടി.യു; വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** വാണിമേൽ : വാണിമേൽ എം.യു.പി. സ്കൂളിൽനിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകരായ സി.വി. അസീസ് മാസ്റ്റർ, എം.വി. നജീബ് മാസ്റ്റർ, വി.കെ. ഹാജറ ടീച്ചർ എന്നിവർക്ക് കെ.എസ്.ടി.യു. യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.

## Article Content

വാണിമേൽ : വാണിമേൽ എം.യു.പി. സ്കൂളിൽനിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകരായ സി.വി. അസീസ് മാസ്റ്റർ, എം.വി. നജീബ് മാസ്റ്റർ, വി.കെ. ഹാജറ ടീച്ചർ എന്നിവർക്ക് കെ.എസ്.ടി.യു. യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.കെ. സുബൈർ മാസ്റ്റർ അധ്യക്ഷനായി.

കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറി കെ.കെ. മുഹമ്മദലി മാസ്റ്റർ, സബ് ജില്ലാ പ്രസിഡന്റ് സി.ടി. ഹാരിസ് മാസ്റ്റർ, ജനറൽ സെക്രട്ടറി നൗഫൽ കെ.കെ, കെ.വി. കുഞ്ഞമ്മദ്, ഹെഡ്മാസ്റ്റർ കേളോത്ത് ലത്തീഫ്, ഒ.ടി. കുഞ്ഞമ്മദ് മാസ്റ്റർ, ടി. ലുലു എന്നിവർ സംസാരിച്ചു. മുഹമ്മദ് പേരോട് സ്വാഗതവും റസിയ ടീച്ചർ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/359988/vanimel-kstu-bids-farewell-to-retiring-teachers-with-love-and-respect)