---
title: "മികവുത്സവം; തുല്യതാ പരീക്ഷാ വിജയികളെ ആദരിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്"
english_title: "Nadapuram Grama Panchayat honors equivalency exam winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360113/nadapuram-grama-panchayat-honors-equivalency-exam-winners"
published_at: "2026-05-18T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aac7fad6aa_100.jpg"
keywords: []
---

# മികവുത്സവം; തുല്യതാ പരീക്ഷാ വിജയികളെ ആദരിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്

> **Lead Summary:** **നാദാപുരം:[ **[ ]നാദാപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പത്താം തരം തുല്യതാ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിജയികളെ ആദരിക്കുന്നതിനായി 'മികവുത്സവം' പരിപാടി സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ **[ ]നാദാപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പത്താം തരം തുല്യതാ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിജയികളെ ആദരിക്കുന്നതിനായി 'മികവുത്സവം' പരിപാടി സംഘടിപ്പിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. വിജയലക്ഷ്മി ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ ബാബു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

വിജയികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്ത് മെമ്പർമാരായ സ്നേഹ, അപർണ്ണ, സൗമ്യ, സുമയ്യ, ജുമൈല, ബ്ലോക്ക് മെമ്പർ അഖില, കൂടാതെ അഷറഫ്, അനിൽ, കൃഷ്ണ, ഷീജ എന്നിവർ സംസാരിച്ചു.

കോഡിനേറ്റർ ഇ. പ്രവീൺ കുമാർ പരിപാടിക്ക് സ്വാഗതം ആശംസിച്ച ചടങ്ങിൽ ക്ലാസ് ലീഡർ കിഷോർ നന്ദി രേഖപ്പെടുത്തി. തുല്യതാ പരീക്ഷയിലൂടെ ഉന്നത വിജയം നേടി സമൂഹത്തിന് മാതൃകയായവരെ പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ ജനപങ്കാളിത്തത്തോടെയാണ് പരിപാടി നടത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360113/nadapuram-grama-panchayat-honors-equivalency-exam-winners)