---
title: "പശുക്കിടാവ് ചത്തു; വളയത്ത് കനത്ത ഇടിമിന്നൽ, വീടിന്റെ വയറിങ് പൂർണ്ണമായും കത്തിനശിച്ചു"
english_title: "Heavy thunderstorm in the ring"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360139/heavy-thunderstorm-in-the-ring"
published_at: "2026-05-18T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0abc72b209c_13.jpg"
keywords: []
---

# പശുക്കിടാവ് ചത്തു; വളയത്ത് കനത്ത ഇടിമിന്നൽ, വീടിന്റെ വയറിങ് പൂർണ്ണമായും കത്തിനശിച്ചു

> **Lead Summary:** **വളയം: [** കനത്ത ഇടിമിന്നലിൽ വളയത്ത് പശുക്കിടാവ് ചാവുകയും വീടിന് വ്യാപക നാശനഷ്ടം സംഭവിക്കുകയും ചെയ്തു. വളയം നിരവുമലയിലെ കിണറുള്ള പറമ്പത്ത് നാണുവിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ ശക്തമായ ഇടിമിന്നലേറ്റത്.

## Article Content

**വളയം: [** കനത്ത ഇടിമിന്നലിൽ വളയത്ത് പശുക്കിടാവ് ചാവുകയും വീടിന് വ്യാപക നാശനഷ്ടം സംഭവിക്കുകയും ചെയ്തു. വളയം നിരവുമലയിലെ കിണറുള്ള പറമ്പത്ത് നാണുവിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ ശക്തമായ ഇടിമിന്നലേറ്റത്.

മിന്നലിന്റെ ആഘാതത്തിൽ നാണുവിന്റെ വീടിന്റെ വയറിങ് പൂർണ്ണമായും കത്തിയമർന്നു. മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നൽ തൊഴുത്തിലേക്ക് അടിച്ചതിനെ തുടർന്നാണ് ആലയിൽ കെട്ടിയിട്ടിരുന്ന പശുക്കിടാവ് സംഭവസ്ഥലത്തുതന്നെ ചത്തത്.

പശുക്കിടാവിന്റെ അമ്മ പശുവിനും മിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാത്രിയിലെ അപ്രതീക്ഷിത മിന്നലിൽ പ്രദേശത്ത് വലിയ രീതിയിലുള്ള ഭീതിയാണ് പരന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360139/heavy-thunderstorm-in-the-ring)