---
title: "ഞെട്ടിവിറച്ച് നാട്ടുകാർ; കല്ലാച്ചിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, പുലർച്ചെ വൻ ശബ്ദത്തോടെ കൂറ്റൻ മതിൽ തകർന്നുവീണു!"
english_title: "A huge wall collapsed in Kallachi!"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360363/a-huge-wall-collapsed-in-kallachi"
published_at: "2026-05-19T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c13341b545_17.jpg"
keywords: []
---

# ഞെട്ടിവിറച്ച് നാട്ടുകാർ; കല്ലാച്ചിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, പുലർച്ചെ വൻ ശബ്ദത്തോടെ കൂറ്റൻ മതിൽ തകർന്നുവീണു!

> **Lead Summary:** **നാദാപുരം: [ **കല്ലാച്ചിയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് കൂറ്റൻ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. കഴിഞ്ഞദിവസം രാവിലെ ഏഴ് മണിയോടെ കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ പരിസരത്തായിരുന്നു സംഭവം.

## Article Content

**നാദാപുരം: [ **കല്ലാച്ചിയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് കൂറ്റൻ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. കഴിഞ്ഞദിവസം രാവിലെ ഏഴ് മണിയോടെ കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ പരിസരത്തായിരുന്നു സംഭവം.

പ്രദേശവാസിയായ മീത്തലെ നെല്ലിയുള്ളതിൽ ഭാസ്കരന്റെ വീടിനോട് ചേർന്നുണ്ടായിരുന്ന സംരക്ഷണഭിത്തിയുടെ ഇരുപത്തിയഞ്ച മീറ്ററോളം വരുന്ന വലിയൊരു ഭാഗമാണ് പൂർണ്ണമായും തകർന്നുവീണത്.

ഭിത്തി തകർന്നതിനെത്തുടർന്ന് വൻതോതിൽ കല്ലും മണ്ണും സമീപത്തെ മറ്റൊരു വീടിന്റെ ചുവരിലേക്കാണ് പതിച്ചത്. അതിരാവിലെയായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360363/a-huge-wall-collapsed-in-kallachi)