---
title: "ടൗൺ നവീകരണം പെട്ടന്ന് പൂർത്തീകരിക്കുക- വ്യാപാരി വ്യവസായി ഏകോപന സമിതി"
english_title: "Complete town renovation quickly Traders and Industrialists Coordination Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360436/complete-town-renovation-quickly-traders-and-industrialists-coordination-committee"
published_at: "2026-05-19T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c58f215240_3.jpg"
keywords: []
---

# ടൗൺ നവീകരണം പെട്ടന്ന് പൂർത്തീകരിക്കുക- വ്യാപാരി വ്യവസായി ഏകോപന സമിതി

> **Lead Summary:** കല്ലാച്ചി: കല്ലാച്ചി ടൗൺ നവീകരണത്തിന്റെ ഭാഗമായ പ്രവൃത്തികൾ ഇഴഞ്ഞു നീീങ്ങുന്നത്‌ വ്യാപാരികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നു. ടൗൺ നവീകരണത്തിനു സ്ഥലം വിട്ടുനൽകിയവർക്കാണ് മഴക്കാലത്ത്‌ വെള്ളക്കെട്ട് മൂലം വെള്ളം കയറി നാഷ നഷ്ടങ്ങൾ വന്നുചേരുന്നത്‌. ഇതിനു പരിഹാരമാറ്റില്ലെങ്കിൽ സമരമുഖത്തേക്ക്‌ ഇറങ്ങുമെന്നും വ്യാപാരികൾ മുന്നറിയിപ്പ്‌ നൽകി.

## Article Content

കല്ലാച്ചി: കല്ലാച്ചി ടൗൺ നവീകരണത്തിന്റെ ഭാഗമായ പ്രവൃത്തികൾ ഇഴഞ്ഞു നീീങ്ങുന്നത്‌ വ്യാപാരികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നു. ടൗൺ നവീകരണത്തിനു സ്ഥലം വിട്ടുനൽകിയവർക്കാണ് മഴക്കാലത്ത്‌ വെള്ളക്കെട്ട് മൂലം വെള്ളം കയറി നാഷ നഷ്ടങ്ങൾ വന്നുചേരുന്നത്‌. ഇതിനു പരിഹാരമാറ്റില്ലെങ്കിൽ സമരമുഖത്തേക്ക്‌ ഇറങ്ങുമെന്നും വ്യാപാരികൾ മുന്നറിയിപ്പ്‌ നൽകി.

ഒരു ഷോപ്പിൽ തുടർച്ചയായി കള്ളൻ കയറി സാധനവും, പൈസയും അപഹരിച്ചിട്ടും പ്രതിയെ പിടിക്കാതെ ഇരുട്ടിൽ തപ്പുന്ന പോലീസിനെതിരേയും യോഗത്തിൽ വിമർശനമുയർന്നു. കൗൺസിൽ യോഗം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഏരത്ത്‌ ഇഖ്ബാൽ ഉൽഘാടനം ചെയ്തു.

എം സി ദിനേശൻ അദ്യക്ഷതവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഇല്ലത്ത്‌ സ്വാഗതം പറഞ്ഞു. റ്റാറ്റ അബ്ദുറഹിമാൻ വരവ്‌ ചെലവ്‌ കണക്കവതരിപ്പിച്ചു, മണ്ഡലം പ്രസിഡന്റ്‌ കണേക്കൽ അബ്ബാസ്‌, ജലീൽ വാണിമേൽ, NSB അസീസ്‌, സതീഷൻ ചേലക്കാട്‌, തേറത്ത്‌ കുഞ്ഞികൃഷണൻ, സി കെ അബ്ദുള്ള, റഹ്മത്ത്‌ ചിറക്കൽ, സലാം സ്പീഡ്‌, തണൽ അശോകൻ, സുധീർ ഒറ്റപുരക്കൽ, മൊയ്തൂട്ടി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ദിനേശൻ എം സി പ്രസിഡന്റ്‌, ഷംസുദ്ദീൻ ഇല്ലത്ത്‌ ജനറൽ സെക്രട്ടറി, മൊയ്തൂട്ടി ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360436/complete-town-renovation-quickly-traders-and-industrialists-coordination-committee)