---
title: "മന്ത്രിസഭാ വാര്‍ഷികം ഫോട്ടോഗ്രാഫി മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു"
english_title: "Cabinet Anniversary Photography Competition: Entries are invited"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/36045/cabinet-anniversary-photography-competition-entries-are-invited"
published_at: "2022-04-06T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624d0573aa4da_Untitled-1.jpg"
keywords: []
---

# മന്ത്രിസഭാ വാര്‍ഷികം ഫോട്ടോഗ്രാഫി മത്സരം: എന്‍ട്രികള്‍ ക്ഷണിച്ചു

> **Lead Summary:** **നാദാപുരം : **മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിലെ കഴിഞ്ഞ ഒരു വർഷത്തെ വികസന പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് പരിഗണിക്കുന്നത്.

## Article Content

**നാദാപുരം : **മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിലെ കഴിഞ്ഞ ഒരു വർഷത്തെ വികസന പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് പരിഗണിക്കുന്നത്.

മൊബൈല്‍/ പ്രൊഫഷണല്‍ ക്യാമറ ഉപയോഗിക്കാം. 10x15 Inches വലിപ്പത്തിലുള്ള ഫോട്ടോയും ബയോഡാറ്റയും ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷകൾ ഏപ്രില്‍ 12 ന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കേണ്ടതാണ്. ഫോൺ: 0495-2370225. ആദ്യമൂന്നു സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. തിരഞ്ഞെടുത്ത ഫോട്ടോകൾ കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന-വിപണനമേളയിൽ പ്രദർശിപ്പിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/36045/cabinet-anniversary-photography-competition-entries-are-invited)