---
title: "ജാതിയേരിയിൽ വളർത്ത് പോത്തിന്റെ ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക് "
english_title: "Domestic buffalo attacks auto driver in Jatieyeri, injures him"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360460/domestic-buffalo-attacks-auto-driver-in-jatieyeri-injures-him"
published_at: "2026-05-19T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c8f98bf731_nadapuram.jpg"
keywords: ["Domesticbuffalo", "Buffalo", "BuffaloAttack", "AutoDriver", "NADAPURAM"]
---

# ജാതിയേരിയിൽ വളർത്ത് പോത്തിന്റെ ആക്രമണം; ഓട്ടോ ഡ്രൈവർക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം : **നാദാപുരം ജാതിയേരിയിൽ വളർത്ത് പോത്തിന്റെ ആക്രമണം. ഓട്ടോ തകർത്തു. ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന വളയം ജാതിയേരി സ്വദേശി ജാഫറിന് പരിക്ക്.

## Article Content

**നാദാപുരം : **നാദാപുരം ജാതിയേരിയിൽ വളർത്ത് പോത്തിന്റെ ആക്രമണം. ഓട്ടോ തകർത്തു. ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന വളയം ജാതിയേരി സ്വദേശി ജാഫറിന് പരിക്ക്.

ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. വളയത്ത് നിന്ന് നാദാപുരത്തേക്ക് ഓട്ടോയുമായി വരുകയായിരുന്ന ജാഫറിന് നേരെയായിരുന്നു വളർത്ത് പോത്തിന്റെ ആക്രമണമുണ്ടായത്.

ജാഫറിന്റെ തലയ്ക്ക് ആണ് പരിക്കേറ്റത്. ഓട്ടോയ്ക്കും വലിയ രീതിയിലുള്ള കേടുപാട് സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

വീട്ടിൽ വളർത്തുന്ന പോത്താണ് പെട്ടന്ന് റോഡിലേക്ക് ഇറങ്ങി ആക്രമണമുണ്ടാക്കിയത്. നിലവിൽ ജാഫറിന്റെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനാക്കിയിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360460/domestic-buffalo-attacks-auto-driver-in-jatieyeri-injures-him)