---
title: "വിദ്യാർത്ഥികൾക്ക് ആശ്വാസം; എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി"
english_title: "Edachery Service Cooperative Bank's Student Market has begun."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360521/edachery-service-cooperative-banks-student-market-has-begun"
published_at: "2026-05-20T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d422eae00c_NADA1.jpg"
keywords: ["Latest news", "Edachery", "Student market", "Edachery Service Cooperative Bank"]
---

# വിദ്യാർത്ഥികൾക്ക് ആശ്വാസം; എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി

> **Lead Summary:** **എടച്ചേരി: [** പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായുള്ള എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റ് എടച്ചേരിയിൽ പ്രവർത്തനമാരംഭിച്ചു.

## Article Content

**എടച്ചേരി: [** പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായുള്ള എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റ് എടച്ചേരിയിൽ പ്രവർത്തനമാരംഭിച്ചു.

ബാങ്ക് പ്രസിഡന്റ് എം.എം അശോകൻ വിപണിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ടി.പി പുരുഷൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ഒ.പി നിധീഷ് ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം ആശംസിച്ചു.

സ്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും മറ്റ് സാധനസാമഗ്രികളും ന്യായവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ ബാങ്ക് സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കം കുറിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360521/edachery-service-cooperative-banks-student-market-has-begun)