---
title: " യുവാവിന് പരിക്ക്; തൂണേരിയിൽ വഴിത്തർക്കത്തെച്ചൊല്ലി അയൽവാസിയുടെ ക്രൂരമർദനം,പോലീസ് കേസെടുത്തു"
english_title: "content highlights,Brutal beating by neighbor over traffic dispute"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360555/content-highlightsbrutal-beating-by-neighbor-over-traffic-dispute"
published_at: "2026-05-20T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d5e1733548_nada4.jpg"
keywords: ["Latest News", "Brutal beating by neighbor", "Thuneri"]
---

#  യുവാവിന് പരിക്ക്; തൂണേരിയിൽ വഴിത്തർക്കത്തെച്ചൊല്ലി അയൽവാസിയുടെ ക്രൂരമർദനം,പോലീസ് കേസെടുത്തു

> **Lead Summary:** **തൂണേരി:[ **വഴിത്തർക്കത്തെച്ചൊല്ലിയുണ്ടായ വൈരാഗ്യത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ അയൽവാസി തടഞ്ഞുനിർത്തി കൈക്കോട്ടുമായി ക്രൂരമായി ആക്രമിച്ചു.

## Article Content

**തൂണേരി:[ **വഴിത്തർക്കത്തെച്ചൊല്ലിയുണ്ടായ വൈരാഗ്യത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ അയൽവാസി തടഞ്ഞുനിർത്തി കൈക്കോട്ടുമായി ക്രൂരമായി ആക്രമിച്ചു.

തൂണേരി സ്വദേശി വള്ളൂർ താഴെകുനിയിൽ ഷമീമിനാണ് (29) മർദനമേറ്റത്. സംഭവത്തിൽ അയൽവാസിയായ തയ്യുള്ളതിൽ താഴെക്കുനി ദീപേഷിനെതിരെ നാദാപുരം പോലീസ് കേസെടുത്തു.

കഴിഞ്ഞ ഞായറാഴ്ച (മെയ് 17) രാത്രി 9.20 ഓടെ തൂണേരി കളത്തറ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഷമീം ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ, വീട്ടുപറമ്പിലേക്കുള്ള വഴിയിൽ വെച്ച് ദീപേഷ് തടഞ്ഞുനിർത്തുകയായിരുന്നു.

തുടർന്ന് പ്രതി ഷമീമിനെ കൈകൊണ്ട് മർദ്ദിക്കുകയും കൈകോട്ട് ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെ കൈകോട്ടിന്റെ അടി പൂണ്ട് ഷമീമിന്റെ ഇടതുഭാഗം നടുവിന് ഗുരുതരമായി പരിക്കേറ്റു.

ഇരുവർക്കുമിടയിൽ നിലനിന്നിരുന്ന വഴിത്തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പരിക്കേറ്റ യുവാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360555/content-highlightsbrutal-beating-by-neighbor-over-traffic-dispute)