---
title: "ഡ്രൈവർക്കെതിരെ കേസ്; നാദാപുരത്ത് ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്"
english_title: "content highlights Scooter rider seriously injured in auto-rickshaw collision in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360558/content-highlights-scooter-rider-seriously-injured-in-auto-rickshaw-collision-in-nadapuram"
published_at: "2026-05-20T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d617115159_nada5.jpg"
keywords: ["Latest news", "Nadapuram", "Accident due to auto-rickshaw collision"]
---

# ഡ്രൈവർക്കെതിരെ കേസ്; നാദാപുരത്ത് ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്

> **Lead Summary:** **നാദാപുരം: [** കസ്മരിക്കുളം പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. വിഷ്ണുമംഗലം സ്വദേശിനിയായ കല്ലിക്കണ്ടിയിൽ റൈഹനത്തിനാണ് അപകടത്തിൽ പരിക്കേറ്റത്.

## Article Content

**നാദാപുരം: [** കസ്മരിക്കുളം പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. വിഷ്ണുമംഗലം സ്വദേശിനിയായ കല്ലിക്കണ്ടിയിൽ റൈഹനത്തിനാണ് അപകടത്തിൽ പരിക്കേറ്റത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ റൈഹനത്തിന്റെ വലതുകാലിലെ തള്ളവിരലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച  പകൽ 11.45 ഓടെയായിരുന്നു സംഭവം.

അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ ഡ്രൈവർ നൗഫലിനെതിരെ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റൈഹനത് KL 58 T 7298 നമ്പർ സ്കൂട്ടറിൽ കല്ലാച്ചി ഭാഗത്തുനിന്നും നാദാപുരം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

കസ്മരിക്കുളം പെട്രോൾ പമ്പിന് സമീപമെത്തിയപ്പോൾ പുറകിൽ നിന്നും വന്ന KL 18 AF 3082 നമ്പർ ഓട്ടോറിക്ഷ അമിതവേഗതയിലും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലും സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു.

അശ്രദ്ധമായ ഈ ഓവർടേക്കിങ്ങിനിടെ ഓട്ടോറിക്ഷ സ്കൂട്ടറിൽ ശക്തമായി ഇടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360558/content-highlights-scooter-rider-seriously-injured-in-auto-rickshaw-collision-in-nadapuram)