---
title: "ബാലസംഘം നാദാപുരം ഏരിയ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് ചുഴലിയിൽ തുടക്കമായി"
english_title: "content highlights Nadapuram Area Leaders Summer Camp begins in a whirlwind"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360568/content-highlights-nadapuram-area-leaders-summer-camp-begins-in-a-whirlwind"
published_at: "2026-05-20T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d6874b5710_nada6.jpg"
keywords: []
---

# ബാലസംഘം നാദാപുരം ഏരിയ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് ചുഴലിയിൽ തുടക്കമായി

> **Lead Summary:** **നാദാപുരം: [** ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് സമ്മർ ക്യാമ്പും ഹാപ്പിനസ് ഫെസ്റ്റും ചുഴലി ഗവ. എൽ.പി സ്കൂളിൽ ആവേശകരമായി ആരംഭിച്ചു.

## Article Content

**നാദാപുരം: [** ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് സമ്മർ ക്യാമ്പും ഹാപ്പിനസ് ഫെസ്റ്റും ചുഴലി ഗവ. എൽ.പി സ്കൂളിൽ ആവേശകരമായി ആരംഭിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ബാലസംഘം ഏരിയ സെക്രട്ടറി പി. അഞ്ജന അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ എ.കെ രവീന്ദ്രൻ സ്വാഗതം ആശംസിച്ചു.

കുട്ടികളിലെ നേതൃപാടവവും സർഗ്ഗാത്മകതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേനൽക്കാല ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ബാലസംഘം ഏരിയ പ്രസിഡന്റ് ആൽവിൻ, കല്ലുനിര മേഖല സെക്രട്ടറി സച്ചിത, മേഖല പ്രസിഡന്റ് ദയ വി. ചന്ദ്രൻ, ഏരിയ കൺവീനർ കെ. സുധീർ, ഏരിയ കോ-ഓർഡിനേറ്റർ ടി. ശ്രീമേഷ്, എം. നികേഷ്, കെ.കെ വിജേഷ് എന്നിവർ സംസാരിച്ചു.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച അക്കാദമിക് സമിതി കൺവീനർ ടി.കെ രഞ്ജിത്ത് കുമാർ, ഷിബീഷ് കുറു വന്തേരി, എ.കെ ഹരിദാസൻ, ഇ. ഗംഗാധരൻ എടച്ചേരി, ഷാജി എൻ.കെ വളയം, സി.പി അശോകൻ, സുരേഷ് കൊയമ്പ്രത്ത് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360568/content-highlights-nadapuram-area-leaders-summer-camp-begins-in-a-whirlwind)