---
title: "മദ്യപിച്ച് അശ്രദ്ധമായി ബൈക്കോടിച്ച് പൊതുജനങ്ങൾക്ക് ഭീഷണി; പോലീസ്  കേസെടുത്തു "
english_title: "CONTENT HIGHLIGHTS A case has been filed against a young man who was drunk and recklessly riding a bike."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360777/content-highlights-a-case-has-been-filed-against-a-young-man-who-was-drunk-and-recklessly-riding-a-bike"
published_at: "2026-05-21T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eafa2d6459_16.jpg"
keywords: ["Latest News", "Case was filed", "Nadapuram"]
---

# മദ്യപിച്ച് അശ്രദ്ധമായി ബൈക്കോടിച്ച് പൊതുജനങ്ങൾക്ക് ഭീഷണി; പോലീസ്  കേസെടുത്തു 

> **Lead Summary:** **നാദാപുരം: [** മദ്യപിച്ച് അശ്രദ്ധമായി മോട്ടോർ സൈക്കിൾ ഓടിച്ച് പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം: [** മദ്യപിച്ച് അശ്രദ്ധമായി മോട്ടോർ സൈക്കിൾ ഓടിച്ച് പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.

വാണിമേൽ സ്വദേശിയായ കിഴക്കേവീട്ടിൽ (മങ്ങാട്ട്) ഷിബു (28) വിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി ഏഴേകാലോടെ വിലങ്ങാട് കമ്പളച്ചോല റോഡിലെ തൂക്കുപാലത്തിന് സമീപം വെച്ചായിരുന്നു സംഭവം.

പ്രദേശത്ത് പോലീസിന്റെ നേതൃത്വത്തിൽ പട്രോളിംഗും വാഹന പരിശോധനയും നടത്തുന്നതിനിടയിലാണ് മദ്യപിച്ചുള്ള ബൈക്ക് യാത്ര ശ്രദ്ധയിൽപ്പെടുന്നത്. വിലങ്ങാട് ഭാഗത്തുനിന്നും കുമ്പളച്ചോല ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന KL-59 M 7461 നമ്പർ മോട്ടോർ സൈക്കിൾ പോലീസ് കൈകാണിച്ച് നിർത്തുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിബു കനത്ത രീതിയിൽ മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടത്. മനുഷ്യജീവന് തന്നെ വലിയ രീതിയിൽ അപകടമുണ്ടാക്കുന്ന തരത്തിലായിരുന്നു ഇയാളുടെ വാഹനമോടിക്കൽ.

പ്രതി സഞ്ചരിച്ച മോട്ടോർ സൈക്കിൾ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിക്ക് നിയമപ്രകാരമുള്ള 35(3) BNSS നോട്ടീസ് നൽകി വിട്ടയച്ചതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360777/content-highlights-a-case-has-been-filed-against-a-young-man-who-was-drunk-and-recklessly-riding-a-bike)