---
title: "രക്തസാക്ഷി ദിനാചരണം; വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു"
english_title: "content highlights Rajiv Gandhi memorial organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360825/content-highlights-rajiv-gandhi-memorial-organized"
published_at: "2026-05-21T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ed55ccb1ff_25.jpg"
keywords: ["Latest News", "Vanimel", "Martyrdom Day", "Rajiv Gandhi"]
---

# രക്തസാക്ഷി ദിനാചരണം; വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **വാണിമേൽ: [ **ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാമത് രക്തസാക്ഷി ദിനം വാണിമേൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.

## Article Content

**വാണിമേൽ: [ **ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാമത് രക്തസാക്ഷി ദിനം വാണിമേൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ഭൂമിവാതുക്കൽ അങ്ങാടിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എൻ.കെ. മുത്തലിബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നവഭാരത ശില്പികളിൽ പ്രമുഖനായ രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഭരണപരിഷ്കാരങ്ങൾ രാജ്യം എക്കാലവും ഓർമ്മിക്കുമെന്ന് അദ്ദേഹം അനുസ്മരിച്ചു.

ചടങ്ങിൽ കോൺഗ്രസ്സ് നേതാക്കളായ യു.പി. ജയേഷ് കുമാർ, കെ.പി. മൊയ്തു ഹാജി, ശോഭ എം.കെ, ലിബിത് കെ, ഹരീഷ് മാസ്റ്റർ, കുഞ്ഞിമോയ്തു പുതിയോട്ടിൽ, അഫ്സൽ പി.കെ, മൂസ ഇ.വി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിക്കുകയും ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360825/content-highlights-rajiv-gandhi-memorial-organized)