---
title: "കല്ലാച്ചിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് പരിക്ക്"
english_title: "CONTENT HIGHLIGHTS Woman injured in collision between car and scooter"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360943/content-highlights-woman-injured-in-collision-between-car-and-scooter"
published_at: "2026-05-22T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fe38a1fbc7_5.jpg"
keywords: ["Latest News", "Kallachi", "Accident"]
---

# കല്ലാച്ചിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് പരിക്ക്

> **Lead Summary:** **കല്ലാച്ചി: [** അശ്രദ്ധമായി അമിതവേഗതയിൽ പാഞ്ഞെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു. നിടുംപറമ്പ് സ്വദേശിയായ തെറ്റത്ത് വീട്ടിൽ രാജീഷന്റെ ഭാര്യ രജിന്യ ക്കാണ് പരിക്കേറ്റത്.

## Article Content

**കല്ലാച്ചി: [** അശ്രദ്ധമായി അമിതവേഗതയിൽ പാഞ്ഞെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു. നിടുംപറമ്പ് സ്വദേശിയായ തെറ്റത്ത് വീട്ടിൽ രാജീഷന്റെ ഭാര്യ രജിന്യ ക്കാണ് പരിക്കേറ്റത്.

മെയ് 18 ന് ഉച്ചയ്ക്ക് 2.45 ഓടെ വയൽപീടിക കിടഞ്ഞാത്ത് മുക്ക് റോഡ് ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. രജിന്യ കല്ലാച്ചി ഭാഗത്തുനിന്നും ഭൂമിവാതുക്കൽ ഭാഗത്തേക്ക് തന്റെ സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.

കിടഞ്ഞോത്ത് റോഡ് ഭാഗത്തുനിന്നും വയൽപീടിക ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന KL 18 W 6222 നമ്പർ കാർ രജന്യയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രജിന്യയുടെ വലത് കൈമുട്ടിനും വലത് കാൽപാദത്തിനും പരിക്കേറ്റു.

സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് വളയം പോലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360943/content-highlights-woman-injured-in-collision-between-car-and-scooter)