---
title: "വന്ദേമാതര വിവാദം; ആർഎസ്എസ് നിലപാടുകൾക്കെതിരെ നാദാപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം"
english_title: "CONTENT HIGHLIGHTS DYFI protests in Nadapuram over singing of Vande Mataram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360948/content-highlights-dyfi-protests-in-nadapuram-over-singing-of-vande-mataram"
published_at: "2026-05-22T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fe9aa0863c_6.jpg"
keywords: ["Latest News", "Kallachi", "DYFI Protest", "Vande Mataram"]
---

# വന്ദേമാതര വിവാദം; ആർഎസ്എസ് നിലപാടുകൾക്കെതിരെ നാദാപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം

> **Lead Summary:** **കല്ലാച്ചി: [** സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതര ഗാനാലാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ആർഎസ്എസ്-ബിജെപി നിലപാടുകൾക്കെതിരെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

**കല്ലാച്ചി: [** സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതര ഗാനാലാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ആർഎസ്എസ്-ബിജെപി നിലപാടുകൾക്കെതിരെ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ ശക്തമായ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ആർഎസ്എസിന് കീഴ്പ്പെട്ടാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും, ഇതിനെതിരെ ജനാധിപത്യപരമായി പ്രതികരിക്കുന്നവരെ തീവ്രവാദികളായി ചാപ്പകുത്താനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം.

കല്ലാച്ചി ടൗണിൽ നടന്ന പൊതുയോഗം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി. രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. ആർഎസ്എസിന്റെ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെയും ഭീഷണി രാഷ്ട്രീയത്തിനെതിരെയും ശക്തമായ പ്രതിരോധം തീർക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച നേതാക്കൾ വ്യക്തമാക്കി.

എം. ശരത്ത് അധ്യക്ഷത വഹിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ എ.കെ. ബിജിത്ത്, എം.കെ. മിഥുൻ, കെ. ലിജിന, സി.എച്ച്. രജീഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ സി. അഷിൽ സ്വാഗതം ആശംസിച്ചു. പ്രദേശത്തെ നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360948/content-highlights-dyfi-protests-in-nadapuram-over-singing-of-vande-mataram)