---
title: "ഈന്തുള്ളതിൽ ബിനു രക്തസാക്ഷിത്വ വാർഷികം; നാദാപുരത്ത് സിപിഐ എം മഹിളാസംഗമം സംഘടിപ്പിച്ചു"
english_title: "CONTENT HIGHLIGHTS Binu martyrdom anniversary in this matter"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360957/content-highlights-binu-martyrdom-anniversary-in-this-matter"
published_at: "2026-05-22T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fefd7309ac_8.jpg"
keywords: ["Latest News", "Nadapuram", "Martyrdom Anniversary", "Women's meeting"]
---

# ഈന്തുള്ളതിൽ ബിനു രക്തസാക്ഷിത്വ വാർഷികം; നാദാപുരത്ത് സിപിഐ എം മഹിളാസംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [** ഈന്തുള്ളതിൽ ബിനുവിന്റെ ഇരുപത്തിയഞ്ചാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് സിപിഐ എം നേതൃത്വത്തിൽ കുമ്മങ്കോട് മഹിളാസംഗമം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [** ഈന്തുള്ളതിൽ ബിനുവിന്റെ ഇരുപത്തിയഞ്ചാം രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് സിപിഐ എം നേതൃത്വത്തിൽ കുമ്മങ്കോട് മഹിളാസംഗമം സംഘടിപ്പിച്ചു.

കുമ്മങ്കോട്ട് വെച്ച് നടന്ന പ്രൗഢമായ പരിപാടി മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.വി. പ്രീത ഉദ്ഘാടനം ചെയ്തു. രക്തസാക്ഷികളുടെ സ്മരണ പുതുക്കാനും പാർട്ടി പ്രസ്ഥാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനും ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു മഹിളാസംഗമം നടന്നത്.

ചടങ്ങിൽ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി കെ. ശ്യാമള മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം നാദാപുരം ലോക്കൽ സെക്രട്ടറി എരോത്ത് ഫൈസൽ, കല്ലാച്ചി ലോക്കൽ സെക്രട്ടറി കെ.പി. കുമാരൻ, പാർട്ടി നേതാക്കളായ ടി. കണാരൻ, ടി. ലിന, പി.പി. റീജ, കെ.എം. ചന്ദ്രി, കെ.കെ. ലിഖിത, പറമ്പത്ത് മോളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

പരിപാടിക്ക് എം.കെ. വിനീഷ് സ്വാഗതം ആശംസിച്ചു. പ്രദേശത്തെ നിരവധി സ്ത്രീകളും പാർട്ടി പ്രവർത്തകരും സംഗമത്തിൽ അണിനിരന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360957/content-highlights-binu-martyrdom-anniversary-in-this-matter)