---
title: "ഓർമ്മ പുതുക്കി; എം.കെ.ഗോപാലൻ അനുസ്മരണം നടത്തി"
english_title: "content highlights M.K. Gopalan commemorated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/360992/content-highlights-mk-gopalan-commemorated"
published_at: "2026-05-22T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1002151eb0d_15.jpg"
keywords: ["Latest News", "Nadapuram", "Commemoration"]
---

# ഓർമ്മ പുതുക്കി; എം.കെ.ഗോപാലൻ അനുസ്മരണം നടത്തി

> **Lead Summary:** **നാദാപുരം: [** പ്രമുഖ നായ സോഷ്യലിസ്റ്റും ജനതാ പ്രസ്ഥാനങ്ങളുടെ ജില്ലാ കമ്മിറ്റികളിലടക്കം പ്രവർത്തിക്കുകയും ചോറോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന എം.കെ.ഗോപാലന്റെ 31-ാം ചരമവാർഷികം ആർ.ജെ.ഡി നേതൃത്വത്തിൽവിവിധ പരിപാടികളോടെ നടത്തി.

## Article Content

**നാദാപുരം: [** പ്രമുഖ നായ സോഷ്യലിസ്റ്റും ജനതാ പ്രസ്ഥാനങ്ങളുടെ ജില്ലാ കമ്മിറ്റികളിലടക്കം പ്രവർത്തിക്കുകയും ചോറോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന എം.കെ.ഗോപാലന്റെ 31-ാം ചരമവാർഷികം ആർ.ജെ.ഡി നേതൃത്വത്തിൽവിവിധ പരിപാടികളോടെ നടത്തി.

മെയ് 21 ന് പ്രഭാത ഭേരി നടത്തി. ലോഹ്യാ സ്മാരക മന്ദിരത്തിൽ ചായാ പടത്തിൽ പുഷ്പ്പാർച്ചന നടത്തി. രാവിലെ8 മണിക്ക് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

ആർ.ജെ.ഡി. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻഉദ്ഘാടനം ചെയ്തു. ചോറോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ.കെ.അജിത് കുമാർ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി. ദാമോദരൻ മാസ്റ്റർ, ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ ,ജില്ലാ സെക്രട്ടറിപി.പി.രാജൻ, മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ,കെ.എം. നാരായണൻ ,എസ് എസ് ഏ ഐ മണ്ഡലം പ്രസിഡണ്ട് എൻ.എം. അഭിനന്ദ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിതാ വിനോദ്, ഗ്രാമ പഞ്ചായത്തംഗം രേഷ്മ പയോളത്തിൽ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് വി.പി.പവിത്രൻ സ്വാഗതവും വാർഡ് പ്രസിഡണ്ട് പി.സി.ശശിന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/360992/content-highlights-mk-gopalan-commemorated)