---
title: "ലോക്കൽ സെക്രട്ടറിക്കെതിരായ കള്ള പ്രചരണം അവസാനിപ്പിക്കണം - സിപിഐഎം"
english_title: "Content Highlights:- False Propaganda Against Local Secretary Must End CPM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361091/content-highlights-false-propaganda-against-local-secretary-must-end-cpm"
published_at: "2026-05-22T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fadee389ff4_cpim.jpg"
keywords: ["Latest News", "False Propaganda", "CPM", "Local Secretary", "Kinambarakkunnu", "Nadapuram"]
---

# ലോക്കൽ സെക്രട്ടറിക്കെതിരായ കള്ള പ്രചരണം അവസാനിപ്പിക്കണം - സിപിഐഎം

> **Lead Summary:** **നാദാപുരം : ** കിണമ്പ്ര കുന്നിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഐ എം ലോക്കൽ സെക്രട്ടറിക്കെതിരായി നടക്കുന്ന കള്ളപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐഎം കല്ലാച്ചി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

## Article Content

**നാദാപുരം : ** കിണമ്പ്ര കുന്നിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഐ എം ലോക്കൽ സെക്രട്ടറിക്കെതിരായി നടക്കുന്ന കള്ളപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐഎം കല്ലാച്ചി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ലോക്കൽ സെക്രട്ടറിയുടെ ഫോൺ സന്ദേശം എന്ന നിലയിൽ പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണ്.ലോക്കൽ സെക്രട്ടറി ഇതു സംബന്ധിച്ച് നാദാപുരം പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ അടിയന്തരമായി കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐഎം കല്ലാച്ചി ലോക്കൽ കമ്മിറ്റി പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361091/content-highlights-false-propaganda-against-local-secretary-must-end-cpm)