---
title: "പരിഹാരം വേണം; ജൽജീവൻ പദ്ധതിയുടെ പേരിൽ റോഡ് വെട്ടിക്കീറി, എടച്ചേരിയിൽ ദുരിതയാത്രയുമായി നാട്ടുകാർ"
english_title: "CONTENT HIGHLIGHTS:- Roads in Edachery Panchayat are in a dilapidated condition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361150/content-highlights-roads-in-edachery-panchayat-are-in-a-dilapidated-condition"
published_at: "2026-05-23T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a113194121df_nada1.jpg"
keywords: ["Latest News", "Nadapuram", "Broken Roads", "Edachery"]
---

# പരിഹാരം വേണം; ജൽജീവൻ പദ്ധതിയുടെ പേരിൽ റോഡ് വെട്ടിക്കീറി, എടച്ചേരിയിൽ ദുരിതയാത്രയുമായി നാട്ടുകാർ

> **Lead Summary:** **നാദാപുരം: [ **എടച്ചേരി പഞ്ചായത്തിൽ ജൽജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡുകൾ വെട്ടിക്കീറിയത് ജനജീവിതം ദുസ്സഹമാക്കുന്നു.

## Article Content

**നാദാപുരം: [ **എടച്ചേരി പഞ്ചായത്തിൽ ജൽജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡുകൾ വെട്ടിക്കീറിയത് ജനജീവിതം ദുസ്സഹമാക്കുന്നു.

പൈപ്പുകൾ സ്ഥാപിക്കാൻ വിവിധയിടങ്ങളിൽ വലിയ കുഴികളാണ് കരാറുകാർ എടുത്തത്. എന്നാൽ പ്രവൃത്തിക്ക് ശേഷം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു കുഴികൾ നികത്താൻ കരാറെടുത്തവർ തയ്യാറാകാത്തതാണ് റോഡുകൾ പൂർണ്ണമായും തകരാൻ കാരണമായിരിക്കുന്നത്.

റോഡുകളിൽ വലിയ രീതിയിൽ കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്ര വാഹന യാത്രക്കാരും, സ്കൂൾ വിദ്യാർത്ഥികളും, വയോധികരുമാണ് ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. കാലവർഷം ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് പല ഭാഗങ്ങളിലും അപകടസാധ്യതയും ഇരട്ടിയായിട്ടുണ്ട്.

രാത്രികാലങ്ങളിൽ ഈ വഴികളിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. പദ്ധതിയുടെ ബാക്കി പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അല്ലാത്തപക്ഷം വാട്ടർ അതോറിറ്റിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് ജനങ്ങളുടെ തീരുമാനം. തകർന്ന റോഡുകൾ അടിയന്തരമായി ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361150/content-highlights-roads-in-edachery-panchayat-are-in-a-dilapidated-condition)