---
title: "വൻ ദുരന്തം ഒഴിവായി; നാദാപുരം വരിക്കോളിയിൽ കനത്ത മഴയിലും കാറ്റിലും വീടിന് മുകളിൽ തെങ്ങ് വീണ് പരക്കെ നാശനഷ്ടം"
english_title: "CONTENT HIGHLIGHTS:- Heavy rain and wind caused damage when a coconut tree fell on top of a house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361166/content-highlights-heavy-rain-and-wind-caused-damage-when-a-coconut-tree-fell-on-top-of-a-house"
published_at: "2026-05-23T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a113ba3778b8_nada2.jpg"
keywords: []
---

# വൻ ദുരന്തം ഒഴിവായി; നാദാപുരം വരിക്കോളിയിൽ കനത്ത മഴയിലും കാറ്റിലും വീടിന് മുകളിൽ തെങ്ങ് വീണ് പരക്കെ നാശനഷ്ടം

> **Lead Summary:** **നാദാപുരം: [ **വരിക്കോളിയിൽ കനത്ത കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് വീണ് പരക്കെ നാശനഷ്ടം. വരിക്കോളി പതിമൂന്നാം വാർഡിലെ മൊട്ടോൽ സുനിയുടെ വീടിന് മുകളിലേക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തെങ്ങ് ഒടിഞ്ഞുവീണത്.

## Article Content

**നാദാപുരം: [ **വരിക്കോളിയിൽ കനത്ത കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് വീണ് പരക്കെ നാശനഷ്ടം. വരിക്കോളി പതിമൂന്നാം വാർഡിലെ മൊട്ടോൽ സുനിയുടെ വീടിന് മുകളിലേക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തെങ്ങ് ഒടിഞ്ഞുവീണത്.

അപകടത്തിൽ വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പൂർണ്ണമായും തകരുകയും കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തെങ്ങ് വീഴുന്ന സമയത്ത് വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായാണ് വൻ ദുരന്തം ഒഴിവായത്.

അപകടത്തെ തുടർന്ന് ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമാകുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361166/content-highlights-heavy-rain-and-wind-caused-damage-when-a-coconut-tree-fell-on-top-of-a-house)