---
title: "പടിഞ്ഞാറയിൽ വിജയൻ മാസ്റ്ററെ അനുസ്മരിച്ചു; പുറമേരിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും യോഗവും"
english_title: "CONTENT HIGHLIGHTS:- Vijayan Master remembered in the West"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361254/content-highlights-vijayan-master-remembered-in-the-west"
published_at: "2026-05-23T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1174ee7ba50_nada5.jpg"
keywords: ["Latest News", "Nadapuram", "Purameri", "Remembrance"]
---

# പടിഞ്ഞാറയിൽ വിജയൻ മാസ്റ്ററെ അനുസ്മരിച്ചു; പുറമേരിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും യോഗവും

> **Lead Summary:** **പുറമേരി: [**[ ]പ്രമുഖ കോൺഗ്രസ് നേതാവും ജനകീയ പൊതുപ്രവർത്തകനുമായിരുന്ന പടിഞ്ഞാറയിൽ വിജയൻ മാസ്റ്ററുടെ അനുസ്മരണം വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.

## Article Content

**പുറമേരി: [**[ ]പ്രമുഖ കോൺഗ്രസ് നേതാവും ജനകീയ പൊതുപ്രവർത്തകനുമായിരുന്ന പടിഞ്ഞാറയിൽ വിജയൻ മാസ്റ്ററുടെ അനുസ്മരണം വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിജയൻ മാസ്റ്ററുടെ സ്മരണ പുതുക്കി അനുസ്മരണ പരിപാടികൾ നടത്തിയത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു.

തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. അജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ പ്രമുഖ യു.ഡി.എഫ്, കോൺഗ്രസ് നേതാക്കൾ സംസാരിച്ചു.

യു.ഡി.എഫ് കൺവീനർ ടി. കുഞ്ഞിക്കണ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി പി. ദാമോദരൻ മാസ്റ്റർ, സെക്രട്ടറി കോടികണ്ടി പ്രദീഷ് എന്നിവർ വിജയൻ മാസ്റ്ററുടെ പൊതുപ്രവർത്തന മേഖലയിലെ സംഭാവനകളെ അനുസ്മരിച്ചു.

പഞ്ചായത്ത് മെമ്പർമാരായ പി.എം. നാണു, എം.വി. ഷിജി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിത്ത കണ്ടോത്ത്, കെ. ചന്ദ്രൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361254/content-highlights-vijayan-master-remembered-in-the-west)