---
title: "നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാൽപ്പാദത്തിലൂടെ കയറിയിറങ്ങി; നാദാപുരത്ത് 19-കാരിക്ക് ഗുരുതര പരിക്ക്"
english_title: "CONTENT HIGHLIGHTS:- Autorickshaw gets on and off through 19-year-old woman's legs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361283/content-highlights-autorickshaw-gets-on-and-off-through-19-year-old-womans-legs"
published_at: "2026-05-23T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1194a6d2008_ACCIDENT.jpg"
keywords: ["Latest News", "Nadapuram", "Accident", "Serious Injury"]
---

# നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാൽപ്പാദത്തിലൂടെ കയറിയിറങ്ങി; നാദാപുരത്ത് 19-കാരിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **നാദാപുരം: [** ടൗണിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയുടെ കാൽപ്പാദത്തിലൂടെ ഓട്ടോറിക്ഷ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം: [** ടൗണിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയുടെ കാൽപ്പാദത്തിലൂടെ ഓട്ടോറിക്ഷ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു.

ഇരിങ്ങണ്ണൂർ സ്വദേശി പോണ്ടികണ്ടിയിൽ അബൂബക്കറിന്റെ മകൾ ഫാത്തിമ പി.കെ (19) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച (മേയ് 11) രാവിലെ ഒൻപതരയോടെ നാദാപുരം ടൗണിലായിരുന്നു അപകടം.

ഫാത്തിമ റോഡ് മുറിച്ചുകടക്കുന്നതിനിടെ തലശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ KL 18 AC 884 നമ്പർ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനത്തിന്റെ ടയർ യുവതിയുടെ വലതുകാൽപ്പാദത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361283/content-highlights-autorickshaw-gets-on-and-off-through-19-year-old-womans-legs)