---
title: "കിണമ്പ്ര കുന്നിൽ; പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള അനധികൃത നിർമ്മാണം നിർത്തി വെപ്പിക്കണം - സി.പി ഐ എം"
english_title: "Content Highlights:- Illegal construction on Kinambara Hill causing hardship to local residents, CPI(M)"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361316/content-highlights-illegal-construction-on-kinambara-hill-causing-hardship-to-local-residents-cpim-"
published_at: "2026-05-23T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11cf13d0a90_KANIYAMBRA_HILL.jpg"
keywords: ["Latest News", "Nadapuram", "Local News", "CPIM", "Illegal Construction", "Kinambara Hill"]
---

# കിണമ്പ്ര കുന്നിൽ; പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള അനധികൃത നിർമ്മാണം നിർത്തി വെപ്പിക്കണം - സി.പി ഐ എം

> **Lead Summary:** **നാദാപുരം: **വിഷ്ണുമംഗലത്തെ ഗവ: കോളജിന് തൊട്ടടുത്തുള്ള കിണമ്പ്ര കുന്നിൽ പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള നിർമ്മാണ പ്രവർത്തന്നങ്ങൾ അടിയന്തിരമായി നിർത്തി വെക്കണമെന്ന് സി.പി ഐ എം കല്ലാച്ചി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: **വിഷ്ണുമംഗലത്തെ ഗവ: കോളജിന് തൊട്ടടുത്തുള്ള കിണമ്പ്ര കുന്നിൽ പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിച്ചുള്ള നിർമ്മാണ പ്രവർത്തന്നങ്ങൾ അടിയന്തിരമായി നിർത്തി വെക്കണമെന്ന് സി.പി ഐ എം കല്ലാച്ചി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

വ്യാപകമായി മണ്ണെടുത്ത് പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന നടപടികൾ ആരുടെ ഭാഗത്തു നിന്നായാലും അനുവദിക്കില്ലെന്ന് സ്ഥലം സന്ദർശിച്ച സി.പിഐഎം പ്രതിനിധിസംഘം ആവശ്യപ്പെട്ടു.

സി.പി ഐ എം ലോക്കൽ സെക്രട്ടറി കെ.പി കുമാരൻ മാസ്റ്റർ, വി.പി കുഞ്ഞികൃഷ്ണൻ , എ. ദിലീപ് കുമാർ , പി.പി ബാലകൃഷ്ണൻ , സി രാജൻ . എ.കെ ബിജിത്ത് . പി.പി രാജൻ, വി.പി കുഞ്ഞിരാമൻ, പി. അനിൽകുമാർ ,ഷഹറാസ് ,കെ. പ്രജിൽ, അശ്വന്ത് കെ.കെ, കെ.വി.രാജേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361316/content-highlights-illegal-construction-on-kinambara-hill-causing-hardship-to-local-residents-cpim-)