---
title: "മഴക്കാല പ്രതിരോധം: വാണിമേലിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു"
english_title: "Content highlights:- Disaster Management Force formed in Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361392/content-highlights-disaster-management-force-formed-in-vanimel"
published_at: "2026-05-24T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12a61817962_rerwer.jpg"
keywords: ["latest news", "Vanimel", "Nadapuram"]
---

# മഴക്കാല പ്രതിരോധം: വാണിമേലിൽ ദുരന്തനിവാരണ സേന രൂപീകരിച്ചു

> **Lead Summary:** വാണിമേൽ: മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാണിമേൽ പഞ്ചായത്ത് ദുരന്തനിവാരണ സേന രൂപീകരിച്ചു. അടിയന്തരഘട്ടങ്ങളിൽ ഇടപെടുന്നതിനായി 13 ഗ്രൂപ്പുകളെ സജ്ജമാക്കി. ദുരന്തനി വാരണ പ്രവർത്തനങ്ങൾക്കായി ഉപകരണങ്ങൾ വാങ്ങും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കമ്മിറ്റിയും രൂപീകരിച്ചു.

## Article Content

വാണിമേൽ: മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാണിമേൽ പഞ്ചായത്ത് ദുരന്തനിവാരണ സേന രൂപീകരിച്ചു. അടിയന്തരഘട്ടങ്ങളിൽ ഇടപെടുന്നതിനായി 13 ഗ്രൂപ്പുകളെ സജ്ജമാക്കി. ദുരന്തനി വാരണ പ്രവർത്തനങ്ങൾക്കായി ഉപകരണങ്ങൾ വാങ്ങും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കമ്മിറ്റിയും രൂപീകരിച്ചു.

യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ കെ മുർഷിന അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ കെ പി രാജീവൻ, രാജു അലക്സ്, അഷ്റഫ് കൊറ്റാല, ഷെബി സബാസ്റ്റ്യൻ, എം കെ മജീദ്, അമയാശങ്കർ, സി കെ ജലീൽ, മാമ്പറ്റ ബാലൻ എന്നിവർ സംസരിച്ചു. സെക്രട്ടറി കെ കെ വിനോദ് സ്വാഗതവും അസി. സെക്രട്ടറി സി ഗിരീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ - പി രാജീവൻ (കൺവീനർ), ടി സു 7 ബൈർ (ചെയർമാൻ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361392/content-highlights-disaster-management-force-formed-in-vanimel)