---
title: "ബിനുരക്തസാക്ഷിത്വ ദിനം;  കല്ലാച്ചിയിൽ വിദ്യാർഥി- യുവജന സംഗമം"
english_title: "Content Highlights:- Binu Martyrdom Day; Student-youth gathering in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361472/content-highlights-binu-martyrdom-day-student-youth-gathering-in-kallachi"
published_at: "2026-05-24T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a130079abf6a_rakthasakshi.jpg"
keywords: ["Latest News", "Binu", "Kallachi"]
---

# ബിനുരക്തസാക്ഷിത്വ ദിനം;  കല്ലാച്ചിയിൽ വിദ്യാർഥി- യുവജന സംഗമം

> **Lead Summary:** **നാദാപുരം : **ഈന്തുള്ളതിൽ ബിനുവിന്റെ ഇരുപത്തിയഞ്ചാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൻറെ ഭാഗമായി സിപിഐഎം നേതൃത്വത്തിൽ വിദ്യാർഥി യുവജന സംഗമം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **ഈന്തുള്ളതിൽ ബിനുവിന്റെ ഇരുപത്തിയഞ്ചാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൻറെ ഭാഗമായി സിപിഐഎം നേതൃത്വത്തിൽ വിദ്യാർഥി യുവജന സംഗമം സംഘടിപ്പിച്ചു.

കല്ലാച്ചി ഗവ യുപി സ്കൂൾ ഗ്രൗണ്ടിൽ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

പി പി ഷഹറാസ് അധ്യക്ഷനായി. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി താജുദ്ദീൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി രാഹുൽ രാജ് ,എ കെ ബിജിത്ത്, സി എച്ച് രജീഷ്, കെ പ്രജിൽ, ടി ദൃശ്യ,വിഷ്‌ണു പ്രസാദ്,പി അഭിനന്ദ് എന്നിവർ സംസാരിച്ചു. വി പി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.

സീ കേരളം റിയാലിറ്റി ഷോ മത്സര വിജയി പാർവണ സജിയെ ഉപഹാരം നല്കി അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361472/content-highlights-binu-martyrdom-day-student-youth-gathering-in-kallachi)