---
title: "വ്യാപക മണ്ണെടുപ്പ്; നാദാപുരം വിഷ്ണുമംഗലം കോളേജിന് സമീപത്തെ മണ്ണെടുപ്പിനെതിരെ കല്ലാച്ചി ലോക്കൽ കമ്മിറ്റി"
english_title: "CONTENT HIGHLIGHTS:- Soil excavation at Kinambara Hill should be stopped: CPI(M)"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361523/content-highlights-soil-excavation-at-kinambara-hill-should-be-stopped-cpim"
published_at: "2026-05-25T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13c81f11c92_nada1.jpg"
keywords: ["Latest News", "Nadapuram", "Extensive excavation", "Kinambara Hill"]
---

# വ്യാപക മണ്ണെടുപ്പ്; നാദാപുരം വിഷ്ണുമംഗലം കോളേജിന് സമീപത്തെ മണ്ണെടുപ്പിനെതിരെ കല്ലാച്ചി ലോക്കൽ കമ്മിറ്റി

> **Lead Summary:** **നാദാപുരം: [ **വിഷ്ണുമംഗലം ഗവൺമെന്റ് കോളേജിന് സമീപത്തുള്ള കിണമ്പ്ര കുന്നിൽ പരിസരവാസികൾക്ക് വൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് സിപിഐ എം കല്ലാച്ചി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: [ **വിഷ്ണുമംഗലം ഗവൺമെന്റ് കോളേജിന് സമീപത്തുള്ള കിണമ്പ്ര കുന്നിൽ പരിസരവാസികൾക്ക് വൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് സിപിഐ എം കല്ലാച്ചി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ പ്രദേശത്ത് വ്യാപകമായി മണ്ണെടുക്കുന്നത് കടുത്ത പാരിസ്ഥിതിക ആഘാതത്തിന് കാരണമാകുന്നുണ്ടെന്നും ഇത്തരം നടപടികൾ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ സിപിഐ എം ലോക്കൽ സെക്രട്ടറി കെ പി കുമാരൻ, വി പി കുഞ്ഞികൃഷ്ണൻ, എ ദിലീപ് കുമാർ, പി പി ബാലകൃഷ്ണൻ, സി രാജൻ, എ കെ ബിജിത്ത്, ടി പി രാജൻ, വി പി കുഞ്ഞിരാമൻ, പി അനിൽ കുമാർ, പി പി ഷഹറാസ്, കെ പ്രജിൽ, കെ കെ അശ്വന്ത്, കെ വി രാജേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361523/content-highlights-soil-excavation-at-kinambara-hill-should-be-stopped-cpim)