---
title: "നാദാപുരം സി.സി.യു.പി സ്കൂളിൽ പൂർവ അധ്യാപകസംഗമം സംഘടിപ്പിച്ചു "
english_title: "CONTENT HIGHLIGHTS Former teachers' meeting organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361533/content-highlights-former-teachers-meeting-organized"
published_at: "2026-05-25T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13d0e58283e_NADA3.jpg"
keywords: ["Latest News", "Nadapuram", "Nadapuram CCUP School", "Alumni Reunion"]
---

# നാദാപുരം സി.സി.യു.പി സ്കൂളിൽ പൂർവ അധ്യാപകസംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: [** സി.സി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ. പ്രദീപിന്റെ ഔദ്യോഗിക ജീവതത്തിലെ വിരമിക്കലിനോടനുബന്ധിച്ച് വിപുലമായ പൂർവ അധ്യാപകസംഗമം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [** സി.സി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ കെ. പ്രദീപിന്റെ ഔദ്യോഗിക ജീവതത്തിലെ വിരമിക്കലിനോടനുബന്ധിച്ച് വിപുലമായ പൂർവ അധ്യാപകസംഗമം സംഘടിപ്പിച്ചു.

യാത്രയയപ്പ് ചടങ്ങുകളുടെ ഭാഗമായി നടന്ന സംഗമത്തിന്റെ ഉദ്ഘാടനം വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയും മുൻ മന്ത്രിയുമായ എ. കെ. ബാലൻ നിർവഹിച്ചു.

എം.പി.ടി.എ പ്രസിഡന്റ് ഉഷ അരവിന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൂണേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി. സുധ, പിടിഎ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ പഴയങ്ങാടി, സ്കൂൾ മാനേജർ കെ. ബാലകൃഷ്ണൻ എന്നിവർ മുഖ്യസാന്നിധ്യമായി.

ചടങ്ങിൽ എം. ധനീഷ്, കെ. ബഷീർ, എൻ. കുഞ്ഞികൃഷ്ണൻ, പി. പി. ദാമോദരൻ, കെ. ഹേമചന്ദ്രൻ, എൻ. ബാലൻ, എം. എ. ലത്തീഫ്, വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ. പ്രദീപ് എന്നിവർ സംസാരിച്ചു.

കൂടാതെ കെ. വേണുഗോപാലൻ, കെ. കെ. ലീലാവതി, കെ. സുധീർ, വി. മോഹൻദാസ്, കെ. ശാരദ, കെ. തങ്കമണി, എൻ. ശശികല, ടി. കെ. രമേശൻ, പി. ലത, സി. എച്ച്. ശ്രീലത, സി. പുഷ്പവല്ലി, കെ. സുലേഖകുമാരി, പി. ഉഷ, പി. പി. സുനിത, കെ. ശ്രീജ, വി. സുധീഷ് എന്നിവരും സഹപ്രവർത്തകന് ആശംസകൾ നേർന്ന് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361533/content-highlights-former-teachers-meeting-organized)