---
title: "ആശ്വാസം; നാദാപുരം ബസ് സ്റ്റാൻഡ് താൽക്കാലികമായി തുറക്കാൻ തീരുമാനം"
english_title: "CONTENT HIGHLIGHTS:- Decision to open Nadapuram bus stand"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361587/content-highlights-decision-to-open-nadapuram-bus-stand"
published_at: "2026-05-25T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13ed7b715a9_NADA5.jpg"
keywords: ["Latest News", "Nadapuram", "Bus Stand Opened"]
---

# ആശ്വാസം; നാദാപുരം ബസ് സ്റ്റാൻഡ് താൽക്കാലികമായി തുറക്കാൻ തീരുമാനം

> **Lead Summary:** **നാദാപുരം:[ ** നവീകരണ പ്രവൃത്തികൾക്കായി അടച്ചിട്ടിരുന്ന നാദാപുരം ബസ് സ്റ്റാൻഡ് താൽക്കാലികമായി വീണ്ടും തുറന്നുനൽകാൻ തീരുമാനിച്ചു.

## Article Content

**നാദാപുരം:[ ** നവീകരണ പ്രവൃത്തികൾക്കായി അടച്ചിട്ടിരുന്ന നാദാപുരം ബസ് സ്റ്റാൻഡ് താൽക്കാലികമായി വീണ്ടും തുറന്നുനൽകാൻ തീരുമാനിച്ചു.

ഇത്തവണ കാലവർഷം നേരത്തെ എത്തുമെന്ന മുന്നറിയിപ്പുകളെ തുടർന്ന്, നിർമാണ സ്ഥലത്തെ മണ്ണ് പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനായി സ്റ്റാൻഡ് താൽക്കാലികമായി തുറന്നുകൊടുക്കാൻ അധികൃതർ തയാറായത്.

ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്നതോടെ വിദ്യാർഥികൾക്കും പൊതുജനത്തിനും ഉണ്ടായേക്കാവുന്ന യാത്രാക്ലേശം പരിഹരിക്കാനും, നിലവിൽ തലശ്ശേരി, വടകര റോഡുകളിലുള്ള കടുത്ത ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഈ തീരുമാനം ഏറെ സഹായകരമാകും.

മഴക്കാലത്തിന്റെ തീവ്രത കുറയുന്നതിനനുസരിച്ച് നിർമാണ പ്രവൃത്തികൾ എത്രയും വേഗം പുനരാരംഭിക്കാനാണ് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നത്.

ഇതിനൊപ്പം തന്നെ, നിലവിലെ നിർമാണ സ്ഥലത്തോട് ചേർന്ന് യാത്രക്കാർക്കായി താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രവും ആധുനിക ഇ-ടോയ്ലറ്റ് സംവിധാനവും അടിയന്തരമായി ഏർപ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361587/content-highlights-decision-to-open-nadapuram-bus-stand)