---
title: "ധീരതയ്ക്ക് ഒരു പൊന്നാട; സഹപ്രവർത്തകയെ മരണത്തിൽ നിന്ന് രക്ഷിച്ച വളയം സ്വദേശി രഞ്ജീഷിന് അച്ചംവീടിന്റെ ആദരം"
english_title: "Content Highlights:-Ranjeesh Karathara was felicitated by the nation under the leadership of Pranavam Achamveed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361741/content-highlights-ranjeesh-karathara-was-felicitated-by-the-nation-under-the-leadership-of-pranavam-achamveed"
published_at: "2026-05-25T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a146777704b3_pranavam.jpg"
keywords: ["Latest News", "Pranavam Achamveed", "Valayam"]
---

# ധീരതയ്ക്ക് ഒരു പൊന്നാട; സഹപ്രവർത്തകയെ മരണത്തിൽ നിന്ന് രക്ഷിച്ച വളയം സ്വദേശി രഞ്ജീഷിന് അച്ചംവീടിന്റെ ആദരം

> **Lead Summary:** **വളയം: **പാനൂരിൽ വീടിന്റെ ഓട് മാറ്റുന്ന ജോലിക്കിടെ രണ്ടാം നിലയുടെ മുകളിൽ നിന്നും താഴേക്ക് വീഴുന്ന സഹപ്രവർത്തകയെ തന്റെ ആത്മധൈര്യം കൊണ്ട് രക്ഷിച്ച രഞ്ജീഷ് കാരത്തറയ്ക്ക് പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ നാട് അനുമോദിച്ചു.

## Article Content

**വളയം: **പാനൂരിൽ വീടിന്റെ ഓട് മാറ്റുന്ന ജോലിക്കിടെ രണ്ടാം നിലയുടെ മുകളിൽ നിന്നും താഴേക്ക് വീഴുന്ന സഹപ്രവർത്തകയെ തന്റെ ആത്മധൈര്യം കൊണ്ട് രക്ഷിച്ച രഞ്ജീഷ് കാരത്തറയ്ക്ക് പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ നാട് അനുമോദിച്ചു.

വളയം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി.എസ് പ്രീതയുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ പി പ്രദീഷ് ,നാദാപുരം ഡി വൈ എസ് പി പ്രവീൺ കുമാർ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു അപ്രതീക്ഷിത സംഭവം ഉണ്ടായത്. പാനൂരിലെ വീടിന്റെ മേൽക്കൂരയിലെ ഓട് മാറ്റുന്നതിനിടയിലാണ് വളയം സ്വദേശിയായ ചന്ദ്രി താഴേക്ക് വീണത്. അപകടസമയത്ത് താഴെ നിൽക്കുകയായിരുന്ന സഹപ്രവർത്തകൻ വളയം സ്വദേശി രഞ്ജീഷിൻറെ സമയോചിത ഇടപെടൽ ചന്ദ്രിക്ക് രക്ഷയാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361741/content-highlights-ranjeesh-karathara-was-felicitated-by-the-nation-under-the-leadership-of-pranavam-achamveed)