---
title: "ജീവൻ രക്ഷിച്ച കൈക്കരുത്തിന് നാടിൻ്റെ സ്നേഹാദരവ്"
english_title: "Content Highlights:-Ranjeesh Karathara, The love and respect of the country for the life-saving gesture"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361744/content-highlights-ranjeesh-karathara-the-love-and-respect-of-the-country-for-the-life-saving-gesture"
published_at: "2026-05-25T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1469bb8bfec_valayam.jpg"
keywords: ["Latest News", "Local News", "Valayam"]
---

# ജീവൻ രക്ഷിച്ച കൈക്കരുത്തിന് നാടിൻ്റെ സ്നേഹാദരവ്

> **Lead Summary:** വളയം: തുവ്വക്കുന്നിലെ ജോലി സ്ഥലത്ത് നിന്നും വീടിൻ്റെ രണ്ടാം നിലയിൽ നിന്ന് കാല് തെന്നിവീണ സഹപ്രവർത്തകയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് നാടിൻ്റെ സ്നേഹാദരവ്.

## Article Content

വളയം: തുവ്വക്കുന്നിലെ ജോലി സ്ഥലത്ത് നിന്നും വീടിൻ്റെ രണ്ടാം നിലയിൽ നിന്ന് കാല് തെന്നിവീണ സഹപ്രവർത്തകയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് നാടിൻ്റെ സ്നേഹാദരവ്.

നിർമ്മാണ തൊഴിലാളിയായ രഞ്ജിഷ് കെടിയെയാണ് അംബേദ്കർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചത്. ചടങ്ങിൽ ജിനീഷ് സി അദ്ധ്യക്ഷനായി.

വളയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർമാൻ മുഖ്യാതിഥിയായി. ഗംഗധരൻ മാസ്റ്റർ, അതുൽ സി എസ് സുമിത്ത് ശ്രീധർ എന്നിവർ സംസാരിച്ചു.ലിനീഷ് അരുവിക്കര സ്വാഗതം പറഞ്ഞു.

വീടിന്റെ മേൽക്കൂരയിൽ നിന്ന് ഓട് മാറ്റുന്നതിനിടയിൽ കാൽ തെറ്റി താഴേക്ക് വീണ ചന്ദ്രിക്ക് രക്ഷയായത് താഴെ വാഹനത്തിൽ നിന്നും കപ്പിയും കയറും ഉപയോഗിച്ച് ഓട് ഇറക്കുകയായിരുന്ന രഞ്ജിഷിന്റെ സമയോചിതമായ ഇടപെടലായിരുന്നു.

ഇത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ചയായിരുന്നിട്ടും രഞ്ജിഷിന്റെ സമയബന്ധിതമായ ഇടപെടൽ കാരണം ചന്ദ്രി ഗുരുതരമായ പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.

ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് തന്റെ കൈകൾ കൊണ്ട് ചന്ദ്രിയെ താങ്ങിപ്പിടിച്ചു. രഞ്ജിഷ് പിടിച്ചില്ലായിരുന്നെങ്കിൽ താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ഫ്‌ളോറിലോ ഗ്രില്ലിലോ ഇടിച്ച് ഗുരുതരമായ അപകടം സംഭവിക്കുമായിരുന്നു.

രഞ്ജിഷിന്റെ ഇടപെടൽ മൂലം വീഴ്ചയുടെ ആഘാതം പരമാവധി കുറയ്ക്കാനായി. താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും, രഞ്ജിഷ് താങ്ങിയതിനാൽ വലിയ രീതിയിലുള്ള പരുക്കുകൾ ഉണ്ടായില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361744/content-highlights-ranjeesh-karathara-the-love-and-respect-of-the-country-for-the-life-saving-gesture)