---
title: "ദുരിതയാത്ര; കക്കംവെള്ളിയിൽ അനധികൃത പാർക്കിങ് വ്യാപകം,സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ജനങ്ങൾ"
english_title: "content highlights:- People suffocate in traffic jam on Kakkamvelly state highway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361788/content-highlights-people-suffocate-in-traffic-jam-on-kakkamvelly-state-highway"
published_at: "2026-05-26T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1517ee6fae5_nada1.jpg"
keywords: ["Latest News", "Nadapuram", "Kakkamvalli", "Illegal parking"]
---

# ദുരിതയാത്ര; കക്കംവെള്ളിയിൽ അനധികൃത പാർക്കിങ് വ്യാപകം,സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ജനങ്ങൾ

> **Lead Summary:** **നാദാപുരം: [**[ ]നാദാപുരം-കക്കംവെള്ളി സംസ്ഥാനപാതയിൽ അനധികൃത വാഹന പാർക്കിങ് മൂലം കടുത്ത ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുകയാണ് ജനങ്ങൾ.

## Article Content

**നാദാപുരം: [**[ ]നാദാപുരം-കക്കംവെള്ളി സംസ്ഥാനപാതയിൽ അനധികൃത വാഹന പാർക്കിങ് മൂലം കടുത്ത ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുകയാണ് ജനങ്ങൾ.

താലൂക്ക് ആശുപത്രി പരിസരം മുതൽ കക്കംവെള്ളി വരെയുള്ള അരക്കിലോമീറ്ററോളം ദൂരത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ കൂട്ടത്തോടെ നിർത്തിയിടുന്നത് പതിവായിരിക്കുകയാണ്.

ഇത് കാരണം കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വലിയ ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും ഈ വഴി കടന്നുപോകാൻ ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. പ്രദേശത്ത് പുതുതായി ഉയരുന്ന കെട്ടിടങ്ങളിൽ മതിയായ പാർക്കിങ് സൗകര്യം ഒരുക്കാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

കെട്ടിട നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, പാർക്കിങ് ഏരിയ കൃത്യമായി രേഖപ്പെടുത്തിയ പ്ലാൻ കാണിച്ച് അധികൃതരിൽ നിന്ന് അനുമതി വാങ്ങിയ ശേഷം, പിന്നീട് ഈ ഭാഗം നിയമവിരുദ്ധമായി കെട്ടിടത്തിന്റെ മറ്റ് ആവശ്യങ്ങൾക്കായി കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്.

ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട പഞ്ചായത്തും മറ്റ് ബന്ധപ്പെട്ട അധികൃതരും കണ്ണടച്ച് മൗനാനുവാദം നൽകുകയാണെന്ന ആക്ഷേപവും നാട്ടുകാർക്കിടയിൽ ശക്തമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361788/content-highlights-people-suffocate-in-traffic-jam-on-kakkamvelly-state-highway)