---
title: "എ.പി. കേളപ്പൻ അനുസ്മരണം; വാണിമേലിൽ വിപുലമായ പരിപാടികളോടെ ചരമവാർഷികം ആചരിച്ചു"
english_title: "content highlights:- A.P. Kelappan's commemoration was observed with elaborate programs."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361803/content-highlights-ap-kelappans-commemoration-was-observed-with-elaborate-programs"
published_at: "2026-05-26T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1520e5d252a_nada3.jpg"
keywords: ["Latest News", "A.P. Kelappan Memorial", "Death anniversary", "Vanimel"]
---

# എ.പി. കേളപ്പൻ അനുസ്മരണം; വാണിമേലിൽ വിപുലമായ പരിപാടികളോടെ ചരമവാർഷികം ആചരിച്ചു

> **Lead Summary:** **വാണിമേൽ: [ **ദീർഘകാലം ദേശാഭിമാനി ഏജന്റും സി.പി.ഐ (എം) കൊമ്മിയോട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എ.പി. കേളപ്പന്റെ പതിനാറാമത് ചരമവാർഷികദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.

## Article Content

**വാണിമേൽ: [ **ദീർഘകാലം ദേശാഭിമാനി ഏജന്റും സി.പി.ഐ (എം) കൊമ്മിയോട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എ.പി. കേളപ്പന്റെ പതിനാറാമത് ചരമവാർഷികദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സംഗമം സി.പി.ഐ (എം) ഏരിയ സെക്രട്ടറി എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പറമ്പത്ത് ചന്ദ്രൻ സ്വാഗതം ആശംസിച്ചു.

പാർട്ടി ഏരിയാ കമ്മിറ്റി അംഗം പ്രദീപ് കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എൻ. നാണു, എം.കെ. ബാലൻ, ഇ.വി. നാണു, കെ. ചന്തു എന്നിവർ പങ്കെടുത്തു സംസാരിക്കുകയും അന്തരിച്ച എ.പി. കേളപ്പന്റെ ജനകീയ ഇടപെടലുകളെയും പാർട്ടി പ്രവർത്തനങ്ങളെയും അനുസ്മരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361803/content-highlights-ap-kelappans-commemoration-was-observed-with-elaborate-programs)