---
title: "യുഡിഎഫ് വിജയയാത്ര: കെ എം അഭിജിത്ത് ഇന്ന് വാണിമേൽ പഞ്ചായത്തിൽ പര്യടനം നടത്തും"
english_title: "content highlights:- KM Abhijith will tour Vanimel Panchayat today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361885/content-highlights-km-abhijith-will-tour-vanimel-panchayat-today"
published_at: "2026-05-26T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1554f02c49f_NADA4.jpg"
keywords: ["Latest News", "K. M. Abhijith", "MLA", "Vanimel"]
---

# യുഡിഎഫ് വിജയയാത്ര: കെ എം അഭിജിത്ത് ഇന്ന് വാണിമേൽ പഞ്ചായത്തിൽ പര്യടനം നടത്തും

> **Lead Summary:** **നാദാപുരം: [ **നാദാപുരം നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടി വിജയിച്ച യുഡിഎഫ് പ്രതിനിധി കെ എം അഭിജിത്ത് വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതിനായി ഇന്ന് വാണിമേൽ പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തും.

## Article Content

**നാദാപുരം: [ **നാദാപുരം നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടി വിജയിച്ച യുഡിഎഫ് പ്രതിനിധി കെ എം അഭിജിത്ത് വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതിനായി ഇന്ന് വാണിമേൽ പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തും.

ഉച്ചതിരിഞ്ഞ് 2:30-ന് വിലങ്ങാട് നിന്നുമാണ് നന്ദി പ്രകാശന യാത്ര ആരംഭിക്കുന്നത്. തുടർന്ന് നിടുംപറമ്പ്, പുതുക്കയം, വെള്ളിയോട്, പരപ്പുപാറ, താഴെ വെള്ളിയോട്, മഠത്തിൽ, മുളിവയൽ, കനിയിൽ പീടിക, സിസി മുക്ക്, വയലിൽ പീടിക, നിരത്തുമ്മൽ പീടിക, ചേലമുക്ക്, സ്കൂൾമുക്ക്, മടോംപൊയിൽ പീടിക, താവോട്ട് മുക്ക്, കുറ്റിയിൽ പീടിക, കോടിയുറ, ചേരനാണ്ടി തുടങ്ങി പഞ്ചായത്തിലെ വിവിധ പ്രധാന കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി 7:30-ന് ഭൂമിവാതുക്കൽ അങ്ങാടിയിൽ പര്യടനം സമാപിക്കും.

യുഡിഎഫ് നിയോജക മണ്ഡലം-പഞ്ചായത്ത് തലത്തിലുള്ള പ്രമുഖ നേതാക്കൾ പര്യടനത്തിലുടനീളം എംഎൽഎയെ അനുഗമിക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361885/content-highlights-km-abhijith-will-tour-vanimel-panchayat-today)